സുന്നി മഹല്ല് ഫെഡറേഷന് പ്രീ മാരിറ്റല്‍ ട്രെയ്നിങ് കോഴ്സ് തുടങ്ങുന്നു
തൊടുപുഴ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) ഇടുക്കി ജില്ലാ കമ്മറ്റി വണ്ണപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ പ്രീ മാരിറ്റല്‍ ട്രെയ്നിങ് കോഴ്സ് ആരംഭിക്കുന്നു.
ഏപ്രില്‍ 10 നാണ് ആദ്യ ബാച്ച് തുടങ്ങുന്നത്. വിവാഹപ്രായമെത്തിയ യുവതി യുവാക്കള്‍ക്ക് കുടുംബ ജീവിതം സന്തോഷകരവും സമാധാനപൂര്ണ്ണവുമാക്കുന്നതിന് വേണ്ടി സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാനത്തുടനീളം പ്രീ മാരിറ്റല്‍ ട്രെയ്നിങ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വിദഗ്ധ പരിശീലനം നേടിയ ആര്.പി മാരുടെ നേതൃത്വത്തിലാണ് പരിപാടി. പരിശീലന പരിപാടിയിലേക്ക് മുഴുവന്‍ മഹല്ലുകളിലേയും പഠിതാക്കളെ പങ്കെടുപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ഷാജഹാന് മൗലവി, ജന. സെക്രട്ടറി കെ.ബി. അബ്ദുല്‍ അസീസ് എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ ഏഴിന് മുന്‍പ് ലഭിക്കുന്ന അപേക്ഷകളാണ് ആദ്യ ബാച്ചിലേക്ക് പരിഗണിക്കുക. അപേക്ഷ ഫോമിനും പ്രോസ്പെക്ടസിനും 9961006248, 9447510338, 9895381219 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."