കോളജ് അധ്യാപകരാകാന്‍ യു.ജി.സി നെറ്റ്: ഏപ്രില്‍ 16 വരെ അപേക്ഷിക്കാം
അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരാകാനും യു.ജി.സി. നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണ്‍ 2020 പരീക്ഷയ്ക്ക് പരീക്ഷാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രില്‍ 16 രാത്രി 11.50 വരെ അപേക്ഷിക്കാം.
ഏപ്രില്‍ 17 വരെ ഫീസ് അടയ്ക്കാം. ഫീസ്: ജനറല്‍, 1000 രൂപയും, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എന്‍.സി.എല്‍.) 500 രൂപയും, പട്ടികവിഭാഗം, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ 250 രൂപയുമാണ്.
അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ തിരുത്താനുള്ള അവസരം നല്‍കും.
കംപ്യൂട്ടര്‍ അധിഷ്ഠിതമായി മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനിലാണ് പരീക്ഷ നടത്തുന്നത്. മേയ് 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 15 മുതല്‍ 20 വരെ നടക്കും.
രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെഷനുകളില്‍ പരീക്ഷ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമായിരിക്കും ഷിഫ്റ്റുകള്‍. ജൂലായ് അഞ്ചിനകം ഫലം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."