HOME
DETAILS
MAL
അധികാര ദുര്‍വിനിയോഗത്തിലൂടെ നേടിയ വിജയം: ഹസന്
backup
May 31 2018 | 20:05 PM
തിരുവനന്തപുരം: ഇടതുമുന്നണിയുടെ ചെങ്ങന്നൂരിലെ വിജയം അധികാര ദുര്‍വിനിയോഗത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും നേടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്.
എല്‍.ഡി.എഫിന് രാഷ്ട്രീയമായി കിട്ടിയ അംഗീകാരമല്ല ജനവിധി. ജാതി, മതവികാരം ആളിക്കത്തിച്ച് സി.പി.എം വോട്ടര്‍മാരെ സ്വാധീനിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടാക്കി. അത് തെരഞ്ഞടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. എല്‍.ഡി.എഫിന്റെ വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രിയാണ് നേതൃത്വം നല്‍കിയത്. പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന സമയത്ത് മതമേലധ്യക്ഷന്മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത് ഈ ഉദ്ദേശ്യം മുന്നില്‍ക്കണ്ടാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ മൃദുഹിന്ദുത്വവാദിയാക്കാന് സി.പി.എം ശ്രമിച്ചതായും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."