HOME
DETAILS
MAL
കൊവിഡ് ടെസ്റ്റിന് അഞ്ചു മിനിറ്റ് മതി; പുതിയ പരിശോധനാ കിറ്റ് വികസിപ്പിച്ചതായി യു.എസ് ലാബ്
backup
March 28 2020 | 07:03 AM
വാഷിങ്ടണ്‍: അഞ്ചു മിനിറ്റിനുള്ളില്‍ കൊവിഡ് പോസിറ്റിവാണോ എന്ന് തിരിച്ചറിയാനാകുന്ന കിറ്റ് വികസിപ്പിച്ചതായി യു.എസിലെ ഒരു ലബോറട്ടറി. ചെറിയ ടോസ്റ്ററിന്റെ വലുപ്പമുള്ള ടെസ്റ്റ് കിറ്റ് മോളിക്യുലാര്‍ ടെക്നോളജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫലം നെഗറ്റീവാണെങ്കില്‍ 13 മിനിറ്റിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രോഗവ്യാപനം അതിവേഗത്തിലാകുന്ന സാഹചര്യത്തില്‍ രോഗസ്ഥിരീകരണവും എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നത് കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്.
അടുത്ത ആഴ്ച്ച തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശോധനാ കിറ്റ് ലഭ്യമാക്കാന്‍ യു.എസ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) അടിയന്തര അനുമതി നല്‍കിയിട്ടുണ്ടെന്ന് അബോട്ട് ലബോറട്ടറീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."