ഡെന്മാര്ക്കില് പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു
സ്റ്റോക്ക്ഹോം: ഡെന്മാര്ക്കില് പൊതുസ്ഥലത്ത് മുഖാവരണങ്ങളായ ബുര്‍ഖയും നിഖാബും നിരോധിച്ചു. ഇസ്ലാമിക വസ്ത്രധാരണത്തിനു നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം ഇന്നലെ ഡാനിഷ് പാര്‍ലമെന്റാണ് പാസാക്കിയത്.
മുഖം മറക്കുന്ന ഏതുതരം വസ്ത്രം ധരിച്ചും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടാല്‍ പിഴ ഈടാക്കുന്നതാണു നിയമം. മധ്യ വലതുപക്ഷ സര്‍ക്കാരാണു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിനെ രാജ്യത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകളും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയും ഒരുപോലെ പിന്താങ്ങി. പാര്‍ലമെന്റില്‍ 30നെതിരേ 75 വോട്ടുകള്‍ക്കാണു നിയമം പാസായത്.
1,000 ക്രോണെ(ഏകദേശം 8,200 രൂപ) ആണു പിഴ ചുമത്തുക. നിയമം ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ 10,000 ക്രോണെ വരെ പിഴയീടാക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഫ്രാന്‍സാണ് പൊതുസ്ഥലത്ത് നിഖാബിന് നിരോധനമേര്‍പ്പെടുത്തിയ ആദ്യ യൂറോപ്യന്‍ രാജ്യം. 2011ലായിരുന്നു ഇത്. ഫ്രാന്‍സിനെ പിന്തുടര്ന്ന് കഴിഞ്ഞ വര്‍ഷം ബെല്‍ജിയവും നിരോധനമേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."