HOME
DETAILS

സംസ്ഥാനത്ത് കൊറോണ കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നു

  
backup
March 28 2020 | 12:03 PM

covid-19-corona-centre-in-karala
 
 
 
കൊച്ചി: കൊവിഡ് -19 ഉയര്‍ത്തുന്ന ഏതു ഭീഷണിയെയും നേരിടാന്‍ സംസ്ഥാനത്ത് ഉടനീളം കൊറോണ കെയര്‍ സെന്ററുകള്‍ ഒരുക്കി സര്‍ക്കാര്‍. കൊറോണ സെയ്ഫ് നെറ്റ് വര്‍ക്കിന്റെ (സി.എസ്.എന്‍) രണ്ടാംഘട്ടമായാണ് ഈ നടപടിയെന്ന് ആരോഗ്യവിഭാഗത്തിലെ ഉന്നതര്‍ പറയുന്നു. 
 
കൊവിഡ്-19 രോഗബാധ സംശയിക്കുന്നവരെ സ്വതന്ത്രമായി താമസിപ്പിക്കാനുള്ള കെയര്‍ സെന്ററുകളുടെ ഉത്തരവാദിത്തം തഹസില്‍ദാര്‍മാര്‍ക്കാണ്. ടോയ്‌ലറ്റ് സൗകര്യമുള്ള മുറികളോടുകൂടിയ കെട്ടിടങ്ങള്‍ കണ്ടെത്തി തുടര്‍നടപടികള്‍ തഹസില്‍ദാര്‍മാര്‍ സ്വീകരിച്ചുവരികയാണ്. അതത് വില്ലേജ് ഓഫിസര്‍മാരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കെയര്‍ സെന്ററുകളുടെ ചുമതല തഹസില്‍ദാര്‍മാര്‍ക്കാണെങ്കിലും വിവിധ വകുപ്പുകളും ചുമതലകളേറ്റെടുത്ത് ജാഗ്രതയിലാണ്. റവന്യൂവകുപ്പ് നേരിട്ടാണ് തഹസില്‍ദാര്‍മാര്‍ വഴി കൊറോണ കെയര്‍ സെന്ററുകള്‍ക്ക് ചുക്കാന്‍പിടിക്കുക. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക ആരോഗ്യവകുപ്പാണ്. അതത് വില്ലേജുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ മുഖേനയാണ് കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നത്. കിടക്ക ഉള്‍പ്പടെയുള്ള സാധനങ്ങളുടെ ചുമതലയും ആരോഗ്യവകുപ്പിനാണ്.
ഇവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ ഐസൊലേഷന്‍ സംവിധാനമുള്ള തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നടത്താനുള്ള ക്രമീകരണവും നടപ്പാക്കിയിട്ടുണ്ട്. 
 
    കൊറോണ സെന്ററുകളിലെത്തുന്നവരുടെ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങുന്ന വിവരങ്ങള്‍ അതതു ദിവസം തന്നെ രജിസ്റ്ററില്‍ രേഖപ്പെടുത്തി സെന്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ബന്ധ ഉത്തരവുണ്ട്. സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റു ദൈനംദിനാവശ്യങ്ങള്‍ക്കുമായ സാധന സാമഗ്രികള്‍ നല്‍കുക, ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും സെന്ററിലെ മാലിന്യ സംസ്‌കരണ ചുമതലയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
    കൊറോണ സെന്ററുകളിലുള്ളവര്‍ക്കുള്ള ധാന്യങ്ങള്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ ലഭ്യത തഹസില്‍ദാര്‍മാരുടെ നിര്‍ദേശാനുസരണം സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പുവരുത്തും. സെന്ററുകളില്‍ വെദ്യുതി ലഭ്യത ഉറപ്പാക്കുക കെ.എസ്.ഇ.ബിയുടെ ചുമതലയാണ്. ജലവിതരണം വാട്ടര്‍ അതോറിറ്റിയുടെ ചുമതലയും. സുരക്ഷാചുമതല അതതു പ്രദേശത്തെ പൊലിസ് സ്‌റ്റേഷനുകള്‍ക്കാണ്. 
അടിയന്തിര ഘട്ടത്തില്‍ ആബുലന്‍സ് സൗകര്യം ആര്‍.ടി.ഒയും സഹായത്തിന് അഗ്‌നിശമനസേനയും എത്തും. കൊറോണ കെയര്‍ സെന്ററുകളിലുള്ളവര്‍ മുറികള്‍ സ്വയം വൃത്തിയാക്കണം. അനധികൃതമായി സെന്ററുകളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അതിക്രമിച്ച് കയറുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago