HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ നാലാമത്തെ മരണം, 99 പുതിയ കേസുകൾ, വൈറസ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്നു
backup
March 28 2020 | 12:03 PM
റിയാദ്: സഊദിയിൽ കൊവിഡ് -19 വൈറസ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം നാലായി ഉയർന്നു. പുതുതായി 99 പേർക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്നു. ഇന്ന് രണ്ട് പേര് കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തി ഏഴായി ഉയർന്നു. റിയാദിലാണ് ഇന്നത്തെ മരണം നടന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 എണ്ണം തലസ്ഥാന നഗരിയായ റിയാദിലാണ്. ഇതോടെ റിയാദിൽ മാത്രം വൈറസ് ബാധിതരുടെ എണ്ണം 485 ആയി ഉയർന്നു. കൂടാതെ, ജിദ്ദ 18, മക്ക 12, ഖത്വീഫ് 12, മദീന 06, തബൂഖ് 03, ഖമീസ് മുശൈത് 03, അബഹ, ഹുഫൂഫ്, സൈഹാത്, ഖോബാർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ എന്നിവയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 10 പേര് വിദേശത്ത് നിന്നെത്തിയവരാണ്. 89 പേര്‍ക്ക് സമൂഹ വ്യാപനം വഴിയാണ് രോഗമുണ്ടായത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."