പണിഞ്ഞ നഗരസഭാ ചെയര്മാന് എട്ടിന്റെ മറുപണിയുമായി പൊലിസ്, നഗരസഭാ ചെയര്മാന് പോലീസ് പിഴ ചുമത്തിയതിന് പോലീസ് കാന്റീന് പൂട്ടിക്കാനെത്തിയവരെ അറസ്റ്റു ചെയ്തു
കായംകുളം: ഹെല്‍മറ്റും മാസ്കും വക്കാതെ ബൈക്കില്‍ യാത്ര ചെയ്ത നഗരസഭാ ചെയര്മാന് പോലീസ് പിഴ ചുമത്തിയത്തിനു പിന്നാലെ പ്രതികാര നടപടിയായി പോലീസ് കാന്റീന് അടച്ചുപൂട്ടിക്കാന്‍ നഗരസഭാ ശ്രമം. പോലീസ് കാന്റീന് പൂട്ടിക്കാനെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
ലോക്ക് ഡൌണ്‍ ദിവസം ഹെല്‍മറ്റും മാസ്കും വക്കാതെ ബൈക്കില്‍ യാത്ര ചെയ്ത കായംകുളം നഗരസഭാ ചെയര്‍മാനും സി പി എം ആലപ്പുഴ ജില്ലാ നേതാവുമായ എന്‍.ശിവദാസന്‍ കായംകുളം സി ഐ ഗോപകുമാര്‍ 500 രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പോലീസിന് മാത്രമായി പ്രവര്‍ത്തിക്കുന്ന കാന്റീന് അടച്ചു പൂട്ടിക്കാന്‍ ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിയത്. നഗരസഭാ ആരോഗ്യ വിഭാഗം സൂപ്രണ്ടും സംഘവും പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിലാണ് എത്തിയത്. പോലീസുകാരോട് ഒന്നും മിണ്ടാതെ സംഘം നേരെ കാന്റീനിലെത്തുകയും ലൈസന്‍സ് ആവശ്യപ്പെടുകയുമായിരുന്നു. പോലീസുകാര്‍ മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീന് ലൈസന്‍സ് ആവശ്യമില്ലെന്നും പോലീസ് സ്റ്റേഷനുകളില്‍ പോലീസുകാര്‍ക്കായി കാന്റീന് വേണമെന്ന് ഡി ജി പി യുടെ ഉത്തര വുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ലൈസന്‍സ് വേണമെന്ന് ആരോഗ്യ വിഭാഗം സൂപ്രണ്ട് നിലപാടെടുത്തു.
ഇതോടെ പോലീസും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി . തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും ജോലി തടസ്സപ്പടുത്തിയതിനും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."