പുകയില വിരുദ്ധ ദിനാചരണം
കൊല്ലം: ലോക പുകയില വിരുദ്ധദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസും ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി അസീസിയ ഗ്രൂപ്പ് ഓഫ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.കൊല്ലം ടി.എം വര്‍ഗീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.ആര് ജയശങ്കര്‍ അധ്യക്ഷനായി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ഡോ. ശ്രീഹരി, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം. റമിയ ബീഗം സംസാരിച്ചു.
തുടര്‍ന്നു നടന്ന സെമിനാറില്‍ ഡോ. കെ.ജി പ്രവീണ, ഡോ. ജി.കെ ഗിരീഷ്, ഡോ. എം.എസ് ദീപ, ഡോ. ആസാദ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന ബോധവല്‍ക്കരണ പ്രദര്‍ശനം, പുകയില വര്‍ജ്ജന സഹായ ക്ലിനിക്, വായിലെ കാന്‍സര്‍ രോഗനിര്‍ണയ ക്യാംപ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്. സന്ധ്യ, ജില്ലാ ടി.ബി ഓഫിസര്‍ ഡോ. എം.എസ് അനു, ഡോ. പ്രീതി ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം: കേരള പ്രദേശ് ഗാന്ധി യുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ചെയര്മാന് അയത്തില്‍ സുദര്ശനന് നിര്‍വഹിച്ചു. ജില്ലാ ചെയര്മാന് ചേരൂര്‍ പ്രസന്നന് അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയര്മാന് കോലത്ത് മോഹനന് പിള്ള, ജില്ലാ വൈസ് ചെയര്മാന്മാരായ മാടന്നട വി. മധുലാല്‍, ഓറിയല്‍ ഫോണ്സൈക്ക, ജില്ലാ സെക്രട്ടറിമാരായ ചന്ദനത്തോപ്പ് നിസാമുദ്ദീന്‍, അബ്ദുല്‍ റഹ്മാന്, മങ്ങാട് സുബിന് നാരായണന്, മണലില്‍ ബിജു വാമദേവന്, യഹ്യ, ചാലിയില് വി.എല്‍ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."