HOME
DETAILS
MAL
മുഹമ്മദ് ഇര്ഫാന് ഒരു വര്‍ഷം വിലക്ക്
backup
March 30 2017 | 00:03 AM
ഇസ്ലാമാബാദ്: ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാനെ ഒരു വര്‍ഷത്തേക്കു വിലക്കാന്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം. പാകിസ്താന് സൂപ്പര്‍ ലീഗിനിടെ വാതുവയ്പ്പുകാര്‍ രണ്ടു തവണ താരത്തെ സമീപിച്ചതുമായി ബന്ധപ്പെട്ടാണു വിലക്ക്. വാതുവയ്പ്പുകാര്‍ ബന്ധപ്പെട്ട വിവരം അഴിമതി വിരുദ്ധ സംഘത്തെ അറിയിക്കുന്നതില്‍ ഇര്ഫാന് വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു ഇര്‍ഫാനെ ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. പത്തു ലക്ഷം ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."