HOME
DETAILS

ജില്ലയില്‍ നിപാ സ്ഥിരീകരിച്ചിട്ടില്ല: ജില്ലയില്‍ നാളെ മുതല്‍ രണ്ട് ദിവസം ശുചീകരണം

  
backup
June 01 2018 | 05:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0



പാലക്കാട്: ജില്ലയില്‍ നിപ്പ പടരുകയാണെങ്കില്‍ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ.നാസര്‍ പറഞ്ഞു. ഇതുവരെ ജില്ലയില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമൂഹിമാധ്യമങ്ങളിലൂടെ നിപാ പടര്‍ന്നതായുള്ള വ്യാജസന്ദേശങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വാര്‍ഡുകളിലേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗത്തില്‍ നിര്‍ദേശം നല്‍കി.
ജില്ലയെ മാലിന്യ-പകര്‍ച്ചവ്യാധി രഹിതമാക്കുന്നതിനുള്ള ആരോഗ്യജാഗ്രതാ കാംപെയിന്റെ ഭാഗമായി ഹരിതകേരളംമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ജൂണ്‍ രണ്ട്, മൂന്ന് തിയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂണ്‍ രണ്ടിന് മുഴുവന്‍ ഓഫിസുകളും മൂന്നിന് പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിക്കും. ഗ്രീന്‍ പ്രോട്ടോക്കോളും അജൈവ മാലിന്യ സംസ്‌കരണമൊരുക്കലും ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സൂധാകരന്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, ഹരിതകേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് സുരേഷ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago