രാഷ്ട്രപതി സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിന് മോഹമില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പി-സംഘ്പരിവാര്‍ സ്വാധീനത വര്‍ധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതിനിടയില്‍ രാഷ്ട്രപതി സ്ഥാനത്ത് ഏറ്റവും അനുയോജ്യന്‍ സംഘ്പരിവാര്‍ മേധാവി മോഹന്‍ ഭാഗവതായിരിക്കുമെന്ന ശിവസേനാ എം.പി സഞ്ജയ് റാവത്ത് നടത്തിയ പ്രസ്താവന മോഹന്‍ ഭാഗവത് തള്ളി.
രാജ്യത്തമിന്റെ പരമോന്നത പദവിയില്‍ ഇരിക്കാന്‍ നല്ലപ്രതിച്ഛായ ഉള്ളവരും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുമായിരിക്കണമെന്നിരിക്കെ ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിനാണ് ശിവസേനാ എം.പി സംഘ്പരിവാര്‍ മേധാവിയുടെ പേര് അവതരിപ്പിച്ചത്.
അതേസമയം ബി.ജെ.പിയുമായി സ്വരച്ചേര്ച്ചയിലല്ലാതിരിക്കെ താന്‍ നടത്തിയ പ്രസ്താവന വിവാദത്തിലാകുമെന്ന് കണ്ടതോടെ ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് പിന്തുണ വേണമെങ്കില്‍ ശിവസേനാ ആസ്ഥാനമായ 'മാതോശ്രീ'യില്‍ വന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ കാണണമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."