HOME
DETAILS

കേന്ദ്ര വൈദ്യുതിയില്‍ വീണ്ടും ഇടിവ്

  
backup
March 30 2017 | 00:03 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80



തൊടുപുഴ: കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി. പ്രതിസന്ധിഘട്ടത്തില്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തേണ്ടി വരുന്നത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാകും. ദിവസങ്ങളായി 13 - 15 ദശലക്ഷം യൂനിറ്റില്‍ നിജപ്പെടുത്തിയിരുന്ന ഉല്‍പാദനമാണ് ഇന്നലെ 20.04 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയത്. കരുതല്‍ സംഭരണിയായ ഇടുക്കിയിലാണ് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്. 8.452 ദശലക്ഷം യൂനിറ്റായിരുന്നു ഇത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭണശേഷിയുടെ നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായ കുളമാവ് ഡാമില്‍ പലഭാഗത്തും അടിത്തട്ട് തെളിഞ്ഞുതുടങ്ങി.
സംസ്ഥാനത്തേക്ക് പുറമെനിന്നു വൈദ്യുതി എത്തിക്കുന്ന ഗ്രിഡില്‍ തകരാറുണ്ടായതാണ് പ്രശ്‌നമായത്. 62 ദശലക്ഷം യൂനിറ്റ് വരെ പുറമെ നിന്നു കൊണ്ടുവരാനുള്ള ശേഷിയുണ്ടെങ്കിലും 55.25 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇന്നലെ എത്തിക്കാന്‍ കഴിഞ്ഞത്. തകരാര്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു. വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. 75.702 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം.
അതേസമയം വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. 1301.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പാക്കാനുള്ള വെള്ളമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 1,174.206 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2,324.96 അടിയാണ്. ഇത് സംഭരണശേഷിയുടെ 25.6 ശതമാനമാണ്. മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍. ഇടമലയാര്‍ 38, പമ്പ 36, ഷോളയാര്‍ 36, മാട്ടുപ്പെട്ടി 45, പൊന്മുടി 21, നേര്യമംഗലം 31, ലോവര്‍പെരിയാര്‍ 63, കുറ്റ്യാടി 37, കുണ്ടള 72, ആനയിറങ്കല്‍ 34.
ശബരിഗിരി 3.8275, ഇടമലയാര്‍ 1.3748, ഷോളയാര്‍ 0.8603, പള്ളിവാസല്‍ 0.546, കുറ്റ്യാടി 2.567, പന്നിയാര്‍ 0.1117, നേര്യമംഗലം 0.077, ലോവര്‍പെരിയാര്‍ 0.384, പൊരിങ്ങല്‍കുത്ത് 0.4851, ചെങ്കുളം 0.3287, കക്കാട് 0.4592, കല്ലട 0.158, മലങ്കര 0.102 എന്നിങ്ങനെയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago