വ്യാജ എഫ്.ഐ.ആര്: എസ്.ഐക്കെതിരേ അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വ്യാജ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കാഞ്ഞിരംകുളം എസ്.ഐക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. ജില്ലാ പൊലിസ് മേധാവി(റൂറല്‍) ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ചെമ്പകരാമന്‍തുറ സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി.
ഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുവിള സ്വദേശി റോബിന് പരാതിക്കാരിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ പരാതിക്ക് രസീത് നല്‍കുകയോ ചെയ്തില്ല. പരാതിക്കാരി നിരന്തരം സ്റ്റേഷനില്‍ ഇറങ്ങികയറിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഡി.ജി.പി ക്ക് പരാതി നല്കി. ഡി.ജി.പി യുടെ നിര്‍ദ്ദേശാനുസരണം കേസെടുത്തെങ്കിലും താന്‍ നല്കിയ മൊഴി തിരുത്തിയെന്ന് പരാതിക്കാരി കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നു.എഫ്.ഐ.ആര് എഴുതിയത് പ്രതിയെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. പ്രതിയെ സഹായിക്കാന്‍ കള്ള എഫ്.ഐ.ആര് തയ്യാറാക്കിയ എസ്.ഐക്കും എ.എസ്.ഐക്കും എതിരെ നടപടി വേണമെന്നും അവര്‍ പരാതിയില്‍ ആവസ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."