അനര്‍ഹര്‍ ബി.പി.എല്‍ ആനുകൂല്യം നേടിയാല്‍ നടപടി
തിരുവനന്തപുരം: നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട കാര്‍ഡുടമകളില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുമേഖല കേന്ദ്ര സര്‍വീസ്, അധ്യാപകര്‍ എന്നീ മേഖലകളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണേഴ്‌സ് കൂടാതെ ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസം 25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് അടിയന്തരമായി വിവരം അറിയിക്കേണ്ടതാണ്. അനര്‍ഹരെ സംബന്ധിച്ച വിവരം മറ്റുള്ളവര്‍ക്കും നല്‍കാവുന്നതാണ്. ഇത്തരക്കാര്‍ മുന്‍ഗണനാ ലിസ്റ്റില്‍ തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫളസര്‍ പി. മുരളീധരന്‍ നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."