HOME
DETAILS

കോവളത്ത് യുവതിയും കുഞ്ഞും തൂങ്ങിമരിച്ച നിലയില്‍

  
backup
March 30, 2017 | 4:58 PM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81


കുഞ്ഞിനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനം
കോവളം: വെള്ളാറില്‍ യുവതിയായ വീട്ടമ്മയെയും രണ്ടരവയസുകാരിയായ മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.രണ്ടരവയസുകാരിയായ മകളെ വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കിക്കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നതെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും ഫോര്‍ട്ട് എ.സി. പറഞ്ഞു. കോവളം സമുദ്ര ബീച്ചിനടുത്ത് വട്ടപ്പാറ വാഴമുട്ടം വിജി ഭവനില്‍ പരേതനായ വിജയന്റെയും വസന്തയുടെയും മകള്‍ സുചിത്രയെയും(26) മകള്‍ സായൂജ്യയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ കഴുക്കോലില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തടുത്തായാണ് കാണപ്പെട്ടത്. സുചിത്രയും കുഞ്ഞും സുചിത്രയുടെ അമ്മ വസന്തയ്‌ക്കൊപ്പമാണ് താമസം. വസന്ത കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ്.ഇവര്‍ രാവിലെ ആറുമണിയോടെ ജോലിക്കുപോയിരുന്നു. ഇതിനു ശേഷമായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് തിരുവല്ലം പൊലിസ് പറഞ്ഞു. രാവിലെ പതിനൊന്നു മണിയായിട്ടും സുചിത്രയെ വീടിനു പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന മൂത്ത സഹോദരി വിജി വാതിലില്‍ തട്ടി വിളിച്ചു. തുറക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നേക്കുമ്പോഴാണ് ഇരുവരും തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
സുചിത്രയുടെ ഭര്‍ത്താവ് സുനില്‍ കുമാറിനെ നാലു മാസം മുമ്പ് തമിഴ്‌നാട്ടിലെ പളിനിക്ക് സമീപം ഒരു സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം സുചിത്ര മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ മകള്‍ സായൂജ്യ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമായി. ഇതും സുചിത്രയെ അലട്ടിയിരുന്നു.
ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  7 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  7 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  7 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  7 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  7 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  7 days ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  7 days ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  7 days ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago