HOME
DETAILS

സൊസൈറ്റികളുടെ അക്കൗണ്ട് ഓഡിറ്റ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ 

  
February 26, 2026 | 3:12 AM

mandatory audit of societies accounts new law

കോഴിക്കോട്: സൊസൈറ്റീസ് ആക്ട് പ്രകാരം രൂപീകരിച്ച സൊസൈറ്റികൾക്ക് ഓഡിറ്റ് നിർബന്ധമാക്കി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. രണ്ടു ലക്ഷം രൂപയിൽ കൂടിയ ഇടപാടുകളുള്ള സൊസൈറ്റികളുടെ കണക്ക് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണം. മലബാറിലും തിരുകൊച്ചിയിലും വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൊസൈറ്റികൾ പ്രവർത്തിച്ചിരുന്നത്. 2026 ജനുവരി ഒന്നോടെ കേരളത്തിലെല്ലായിടത്തും പുതിയ നിയമം ബാധകമായി.

വിവിധ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളിൽ കുറയാത്ത സംഘത്തിനാണ് ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ കഴിയുക. ചട്ടങ്ങൾ പാലിച്ചുള്ള അപേക്ഷ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. നിരസിക്കുകയാണെങ്കിൽ 30 ദിവസത്തിനകം അറിയിക്കും. നിലവിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും പുതിയ നിയമം ബാധകമാണ്. അവരും റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും രജിസ്ട്രാർക്ക് സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത് 21 ദിവസങ്ങൾക്കകം സംഘത്തിന് ഓഫിസ് വേണം. വർഷത്തിലൊരിക്കലെങ്കിലും സംഘം യോഗം ചേർന്ന് വാർഷിക പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും രജിസ്ട്രാർക്ക് സമർപ്പിക്കണം.

ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും റിപ്പോർട്ടും സമർപ്പിച്ചില്ലെങ്കിൽ ആയിരം രൂപയിൽ കൂടാത്ത പിഴ ഈടാക്കും. വരവ് ചെലവ് രണ്ടു ലക്ഷം രൂപയിൽ കുറവാണെങ്കിൽ അംഗങ്ങൾക്ക് പുറത്തുനിന്ന് ഒരാൾക്ക് ഓഡിറ്റ് ചെയ്യാം. വാർഷിക പൊതുയോഗം കഴിഞ്ഞ് 21 ദിവസങ്ങൾക്കകം കണക്കും റിപ്പോർട്ടും സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

mandatory audit of societies’ accounts; new law comes into force



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  21 hours ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  21 hours ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  21 hours ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  a day ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  a day ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  a day ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  a day ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  a day ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  a day ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  a day ago