HOME
DETAILS

എക്‌സൈസ് ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു; വനിതകളുൾപ്പെടെ 20 തസ്തികകൾ അനുവദിച്ചു

  
കെ.ഷിന്റുലാൽ
February 26, 2026 | 3:00 AM

excise crime branch is being expanded in connection with drug trafficking

കോഴിക്കോട്: ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. വനിതകളെ കൂടി ഉൾപ്പെടുത്തിയാണ് ലഹരിസംഘത്തിന്റെ വേരറുക്കാൻ ക്രൈംബ്രാഞ്ചിനെ സജ്ജമാക്കുന്നത്. സിവിൽ എക്‌സൈസ് ഓഫിസർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ, ഡ്രൈവർ തുടങ്ങി 15 പുതിയ തസ്തികകളാണ് മൂന്ന് മേഖലകളിലായുള്ള ക്രൈംബ്രാഞ്ചിലേക്ക് അനുവദിച്ചത്. ഓരോ മേഖലയ്ക്കും അഞ്ച് വീതം തസ്തികകളാണ് പുതുതായുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ജില്ലകളുൾപ്പെടുന്ന ദക്ഷിണമേഖലാ യൂനിറ്റിൽ ഒരു അസി.എക്‌സൈസ് കമ്മിഷണർ, ഒരു സിവിൽ എക്‌സൈ് ഓഫിസർ, രണ്ട് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ, ഒരു ഡ്രൈവർ തസ്തികകളാണ് അനുവദിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതലയുള്ള മധ്യമേഖലയിൽ ഒരു എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ, ഒരു സിവിൽ എക്‌സൈസ് ഓഫിസർ, രണ്ട് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ, ഒരു ഡ്രൈവർ തസ്തികകളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളുൾപ്പെടുന്ന ഉത്തരമേഖലാ യൂനിറ്റിൽ ഒരു അസി. എക്‌സൈസ് കമ്മിഷണർ, ഒരു സിവിൽ എക്‌സൈസ് ഓഫിസർ, രണ്ട് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ, ഒരു ഡ്രൈവർ തസ്തികയുമാണ് അനുവദിച്ചത്.

14 ജില്ലകളിലായി എക്‌സൈസ് രജിസ്റ്റർ ചെയ്യുന്ന സുപ്രധാന കേസുകളുടെ തുടരന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് രൂപീകരിച്ചത്. നിലവിൽ എക്‌സൈസ് 13 പേർ മാത്രമാണുള്ളത്. ഒരു ജോയിന്റ് എക്‌സൈസ് കമ്മിഷണറും ഒരു അസി.എക്‌സൈസ് കമ്മിഷണറും രണ്ട് ഇൻസ്പെക്ടർമാരും മൂന്ന് പ്രിവന്റീവ് ഓഫിസർമാരും മൂന്ന് സിവിൽ എക്‌സൈസ് ഓഫിസർമാരും മൂന്ന് ഡ്രൈവർമാരും മാത്രമുൾപ്പെടുന്ന അന്വേഷണത്തിന് പരിമിതികളേറയാണ്.

രജിസ്റ്റർ ചെയ്യുന്ന രാസലഹരി കേസുകളുടെയും കഞ്ചാവ് കേസുകളുടെയും അന്വേഷണം ചെന്നെത്തുന്നത് ഇതരസംസ്ഥാനങ്ങളിലാണ്. എന്നാൽ അവിടെ നേരിട്ടെത്തിയുള്ള അന്വേഷണങ്ങൾക്ക് സേനാംഗങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിപുലീകരിക്കണമെന്നും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ തസ്തികകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ നിയമസഭാതെരഞ്ഞെടുപ്പിന് മുൻപ് പുതിയ തസ്തികകൾ സൃഷ്ടിച്ച് ക്രൈംബ്രാഞ്ച് വിപുലീകരിക്കണമെന്ന് അസോസിയേഷനുകളും സർക്കാരിനെ അറിയിച്ചു. തുടർന്നാണ് നടപടി.

excise crime branch is being expanded in connection with drug trafficking. the crime branch is being strengthened, including women officers, to uproot drug networks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  14 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  14 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  14 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  14 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  14 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  14 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  14 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  14 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  14 days ago