വിധിനിര്‍ണയ പിഴവില്‍ അപ്പീല്‍ മഴ
തിരുവനന്തപുരം: കേരള യൂനിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായി അപ്പീലുകളുടെ പ്രളയമാണ് ഇക്കുറി. കലോത്സവം തുടങ്ങിയിതുവരെ 56 അപ്പീലുകളാണ് സംഘാടകസമതിക്ക് ലഭിച്ചിട്ടുള്ളത്. വിധികര്‍ത്താക്കളുടെ തിരഞ്ഞെടുപ്പിലും മത്സരനടത്തിപ്പിനെതിരെയുമാണ് കൂടുതല്‍ പരാതികള്‍.
മത്സരശേഷം പൊതുവായി വേദിയില്‍ പ്രഖ്യാപിക്കുന്ന വിജയികള്‍ അല്ല അവസാനം സംഘാടകരുടെ ലിസ്റ്റിലെത്തുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പലരും സൈറ്റില്‍ ഫലം വരുമ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തളപ്പെടുകയാണ്. കലാതിലക, കലാപ്രതിഭ പട്ടങ്ങള്‍ക്കായി മത്സരഫലങ്ങള്‍ മാറ്റി പ്രഖ്യാപിച്ചതിലും അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
ബുധനാഴ്ച്ച നടന്ന അറബിക് പദ്യപാരായണത്തിലും അറബിക് പ്രസംഗത്തിലും തലസ്ഥാനത്തെ പ്രമുഖ കോളജിലെ അറബിക് അധ്യാപകനായിരുന്നു വിധികര്‍ത്താവായി എത്തിയത്. ഈ അധ്യാപകന്‍ തന്നെയായിരുന്നു കോളജിലെ കുട്ടികളെ മത്സരത്തിനായി തയ്യാറാക്കിയത്. ഫലം വന്നപ്പോള്‍ അധ്യാപകന്റെ ശിഷ്യന്മാര്‍ക്കായിരുന്നു ഒന്നാം സ്ഥാനം. ഇതോടെയാണ് മറ്റ് ജില്ലകളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിച്ചത്. ഗാനമേള, പദ്യപാരായണം, ദഫ്മുട്ട് മത്സരങ്ങളിലാണ് വിജയികളുടെ കാര്യത്തില്‍ തിരിമറി നടന്നത്. എന്നാല്‍ വേദിയില്‍ വച്ച് വിധികര്‍ത്താക്കളുടെ മാര്‍ക്ക് കൂട്ടിയപ്പോഴുണ്ടായ പിശകാണ് ഇതിന് കാരണമെന്നാണ് സംഘാടകസമിതിയുടെ വാദം.
അതേസമയം സംഘാടകസമതിയുടെ വീഴ്ച്ചക്കെതിരെ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ഥിസംഘടനകളും പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കലോത്സവം പാര്‍ട്ടി നേതാവ് വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സി.പി.എം മേളയാക്കി മാറ്റുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."