ഞാനും ഞാനുമെന്നമ്മേം...
തിരുവനന്തപുരം: 'എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ..' ഹാട്രിക് അടിച്ച സന്തോഷത്തില്‍ അമ്മയുടെ പാട്ട് മൂളുകയാണ് മകന്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ഡോ. ബി. അരുന്ധതിയുടെ മകന് ശ്രീകാന്ത് ഹരിഹരനാണ് ഈ ഹാട്രിക് താരം. ലളിതഗാനം, ഗസല്‍, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ് കലോത്സവത്തില്‍ ആദ്യമായി ഹാട്രിക് സ്വന്തമാക്കുന്നത്.
നിരവധി സിനിമകളിലും ശ്രീകാന്ത് പാടിയിട്ടുണ്ട്.
തിരുവനന്തപുരം കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ശ്രീകാന്തിന് സംഗീതമാണ് എല്ലാം. സംഗീതകുടുംബത്തിലാണ് ജനനവും. കിളിയേ കിളിയേ, മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്, മഞ്ഞില്‍ വിലോലമാം, മാരിവില്‍ പൂങ്കുയിലേ, ഓ പ്രിയേ തുടങ്ങി മുപ്പതോളം ഹിറ്റുഗാനങ്ങള്‍ പാടിയിരിക്കുന്നത് അമ്മ അരുന്ധതിയാണ്. ലളിതഗാനത്തിലും ഗസലിലും അമ്മതന്നെയാണ് ഗുരുവും. മൃദംഗം വായനയും സംഗീതസംവിധാനവുമൊക്കെയായി ചേച്ചി ചാരു ഹരിഹരനും കൂട്ടിനുണ്ട്.
അച്ഛന് ഹരിഹരനും കലാകാരനാണ്. അഭ്രഭിത ബാനര്‍ജിയാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിക്കുന്നത്.
നിരവധി സിനിമകളിലും ശ്രീകാന്ത് പാടിയിട്ടുണ്ട്. ശെഞ്ചിത്താളെ, മതിയാള് വെല്‍ എന്നീ തമിള്‍ ചിത്രങ്ങളിലും ജലാംശം, നീഹാരിക എന്നീ മലയാള സിനിമകളിലും ശ്രീകാന്തിന്റെ പാട്ടുകളുണ്ട്. ശ്രീകാന്തിന് സമ്മാനം നേടിക്കൊടുത്ത ലളിതഗാനം 'കാലകമല മന്വന്തര ദലയുത..' അമ്മയും നിരവധി വേദികളില്‍ പാടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."