സ്പില്‍വേ സ്ഥാപിക്കണം
വൈക്കം: മൂവാറ്റുപുഴയാറിനു കുറുകെ സ്പില്‍വേ സ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മത്സ്യതൊഴിലാളികളുടെ ആശങ്കയകറ്റുവാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് മത്സ്യതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ചെമ്പ് മേഖലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ ഇടുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നു തീരദേശ വാസികളുടെ വീടിനുള്ളിലും പുരയിടത്തിലും വെള്ളം കയറുന്നതിനാല്‍ തീരദേശ സങ്കേതം എന്‍.ആര്‍.ഇ.ജിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണം. പൂക്കൈതത്തുരുത്തിലേക്ക് കടത്തുവള്ളം ഏര്‍പ്പെടുത്തണമെന്നും ചെമ്പ് മത്സ്യഭവനില്‍ സ്ഥിരമായി ഫിഷറീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പുഷ്പജ മദനന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍, മേഖലാ സെക്രട്ടറി പി.കെ വിശ്വംഭരന്‍, പി.എന്‍ സുകുമാരന്‍, വി.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."