HOME
DETAILS
MAL
2,011 റോഡുകളുടെ പുനരുദ്ധാരണത്തില്‍ അനിശ്ചിതത്വം
backup
March 30 2020 | 23:03 PM
കൊണ്ടോട്ടി: 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ കൊവിഡ് 19 ലോക്ഡൗണ്‍ മൂലം അനിശ്ചിതത്വത്തില്‍.
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടാത്ത തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളുടെ പ്രവര്‍ത്തികളാണ് അനിശ്ചിതത്വത്തിലായത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അനുവദിച്ച 354,59,31,290 രൂപയുടെ പ്രവര്‍ത്തികളാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.
ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ റോഡുകള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുളളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് പുനരുദ്ധാരണത്തിന് 961.264 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ ആദ്യഘട്ട പ്രവര്‍ത്തികളിലാണ് 2011 റോഡുകള്‍ ഉള്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."