കൊവിഡ് ഹോട്ട് സ്‌പോട്ടുകള്‍ പുറത്തു വിട്ട് കേന്ദ്രം; പട്ടികയില്‍ കാസര്‍കോഡും പത്തനംതിട്ടയും
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കേരളത്തില്‍ നിന്ന് കാസര്‍കോഡും പത്തനംതിട്ടയും പട്ടികയിലുണ്ട്.
ആറ് സംസ്ഥാനങ്ങളില്‍ നിന്നായാണ് പത്ത് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്ന് ദില്‍ഷാദ് ഗാര്‍ഡന്‍ നിസാമുദ്ദീന്‍ എന്നീ പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. നിസാമുദ്ദീനില്‍ മതചടങ്ങില്‍ നിന്ന് നൂറുകണക്കിനാളുകള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടാവാമെന്നാണ് നിഗമനം. കൊവിഡ് ആദ്യം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ദില്‍ഷാദ് ഗാര്‍ഡന്‍. മഹാരാഷ്ട്രയില്‍ മുംബൈയും പൂനെയുമാണ് പട്ടികയില്‍
യുപിയിലെ മീററ്റും നോയിഡയും പട്ടികയിലുണ്ട്. രാജസ്ഥാന്‍- ദില്‍ബാര. ഇറ്റാലിയന്‍ സന്ദര്‍കരുടെ ആധിക്യമാണ് ഇവിടെ അതീവ ജാഗ3ത വേണമെന്ന് തീരുമാനിക്കാന്‍ കാരണം. ഗുജറാത്തിലെ അഹമദാബാദും പട്ടികയിലുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് ജോധ്പൂരിലെ സൈനിക കേന്ദ്രത്തിലെത്തിയ 45 പേരില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വരുന്ന ആഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."