HOME
DETAILS

'രണ്ടാം ശുനകയുദ്ധത്തി'ന് അറബ് ബുക്കര്‍

  
backup
June 02 2018 | 20:06 PM

randam-shunaka-yudhathin-arab-booker

ഈ വര്‍ഷത്തെ അറബ് ബുക്കര്‍ പ്രൈസ് അബൂദബിയില്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍-ജോര്‍ദാന്‍ എഴുത്തുകാരന്‍ ഇബ്രാഹീം നസ്രല്ലാഹിന്റെ 'ഹര്‍ബുല്‍ കല്‍ബ് അത്താനിയ' (രണ്ടാം ശുനകയുദ്ധം) ആണ് അവസാന റൗണ്ടില്‍ ചുരുക്കപ്പട്ടികയിലെത്തിയ അഞ്ച് അറബി നോവലുകളെ പിറകിലാക്കി പുരസ്‌കാരം സ്വന്തമാക്കിയത്. ഡോ. അമീര്‍ താജ് അല്‍സീര്‍ (സുദാന്‍), അസീസ് മുഹമ്മദ് (സഊദി അറേബ്യ), ശഹദ് അല്‍ റാവി (ഇറാഖ്), വലീദ് ശുറഫ (ഫലസ്തീന്‍), ദിമ വന്നൂസ് (സിറിയ) എന്നിവരാണ് ഇബ്രാഹീം നസ്രല്ലാഹിനൊപ്പം ചുരുക്കപ്പട്ടികയില്‍ സ്ഥാനംപിടിച്ച നോവലിസ്റ്റുകള്‍. 14 രാഷ്ട്രങ്ങളില്‍നിന്നായി ലഭിച്ച 124 പുസ്തകങ്ങളില്‍നിന്നാണ് സമ്മാനാര്‍ഹനെ കണ്ടെത്തിയത്.

ഭരണസംവിധാനത്തോടു വിമതമനോഭാവം വച്ചുപുലര്‍ത്തുന്ന സുഖലോലുപനും അഴിമതിക്കാരനുമായ റാഷിദ് എന്ന യുവാവാണു രണ്ടാം ശുനകയുദ്ധത്തിലെ മുഖ്യകഥാപാത്രം. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ അയാളെ തീവ്രവാദത്തിന്റെ വഴിവിട്ട മേഖലയിലേക്കു കൊണ്ടെത്തിക്കുന്നു. മനസാക്ഷിയും മാനുഷികമൂല്യങ്ങളും നഷ്ടപ്പെട്ട മനുഷ്യന്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി മനസാക്ഷിക്കുത്തോ പാപവിചാരമോ തീണ്ടാതെ എന്ത് അസാന്മാര്‍ഗിക പ്രവൃത്തികളിലും ഏര്‍പ്പെടാന്‍ തയാറാണ്. ലക്ഷ്യം ഒന്നേയുള്ളൂ; ലാഭക്കൊതി. അത്യാഗ്രഹത്തിന്റേതായ യാന്ത്രികലോകം.
നോവലിസ്റ്റ്, കഥാകാരന്‍, കവി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇബ്രാഹീം നസ്രല്ലാഹ് 1954ല്‍ അമ്മാനിലെ വഹ്ദത്ത് അഭയാര്‍ഥി ക്യാംപില്‍ ജനിച്ചു. മാതാപിതാക്കള്‍ ഫലസ്തീന്‍ അഭയാര്‍ഥികളാണ്. ക്യാംപ് വിദ്യാലയത്തില്‍ പഠിച്ച് ടീച്ചേഴ്‌സ് ട്രെയിനിങില്‍ ബിദുരം നേടിയ ശേഷം സഊദി അറേബ്യയില്‍ അധ്യാപകനായി ജോലി ചെയ്തു. നോവലുകളും കവിതാസമാഹാരങ്ങളും ബാലസാഹിത്യ കൃതികളുമായി മുപ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിഖ്യാതമായ സുല്‍ത്താന്‍ ഒവൈസ് പുരസ്‌കാരം, ജോര്‍ദാന്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ കവിതയ്ക്കുള്ള അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
അബൂദബി കേന്ദ്രമായ ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ അറബ് ഫിക്ഷന്‍ 'അറബ് ബുക്കര്‍ പ്രൈസ് ' എന്ന പേരിലാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവാര്‍ഡ് നിര്‍ണയവുമായി അവര്‍ക്ക് ബന്ധമില്ല. ശൈഖ ബിന്‍ത് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാന്‍ രക്ഷാധികാരിയായ കമ്മിറ്റി 2007ലാണു നിലവില്‍വന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസമാണ് ഇതിനു ധനസഹായം ചെയ്യുന്നത്.
ബോര്‍ഡ് ഓഫ് ട്രസ്റ്റി നിയമിക്കുന്ന ജൂറി പാനലിനാണ് അവാര്‍ഡ് നിര്‍ണയത്തിന്റെ പൂര്‍ണചുമതല. എഴുത്തുകാരും പണ്ഡിതരും വിമര്‍ശകരുമടങ്ങിയ ഒരു സമിതിയാണിത്. അറബ് രാഷ്ട്രത്തില്‍ നിന്നല്ലാത്ത ഒരു വ്യക്തിയും ജൂറി കമ്മിറ്റിയിലുണ്ടാകും. ഈ അംഗത്തിന് അറബിഭാഷ അറിയണമെന്നോ നല്ല വായനക്കാരനാകമെന്നോ നിര്‍ബന്ധമില്ല. സ്വതന്ത്രവും സുതാര്യവും വിശ്വാസയോഗ്യവുമായ വിധിനിര്‍ണയം ഉറപ്പുവരുത്താനാണിത്. മതം, രാഷ്ട്രം, വയസ്, രാഷ്ട്രീയം, പുരുഷന്‍, സ്ത്രീ, ബാഹ്യ ഇടപെടല്‍, മറ്റെന്തെങ്കിലും സ്വാധീനം തുടങ്ങിയവയൊന്നും വിധിനിര്‍ണയെത്തെ സ്വാധീനിക്കരുതെന്നു കടുത്ത നിഷ്‌കര്‍ഷ പാലിച്ചുകൊണ്ടാണു വിജയിയെ തീരുമാനിക്കുന്നത്.
ജൂറിസമിതിയുടെ പ്രവര്‍ത്തനം ഇപ്രകാരമാണ്: ജൂറിമാര്‍ എന്‍ട്രിയായി ലഭിക്കുന്ന മുഴുവന്‍ പുസ്തകങ്ങളും വായിച്ചിരിക്കും. വിധിപ്രഖ്യാപനത്തിനു മുന്‍പായി മൂന്നുവട്ടമാണു സമിതി ഒരുമിച്ചിരിക്കുക. ലോങ് ലിസ്റ്റ് തയാറാക്കുന്നതിനുവേണ്ടിയാണ് ആദ്യമായി യോഗം ചേരുന്നത്. പതിനാറു പുസ്തകങ്ങളാണ് ഈ പട്ടികയിലുണ്ടാകുക.
ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക തീരുമാനിക്കാനാണു വീണ്ടും യോഗം ചേരുന്നത്. മൂന്നാം വട്ടം യോഗം ചേര്‍ന്ന് അവാര്‍ഡ് വിജയിയെ തീരുമാനിക്കുന്നതോടെ ജൂറി പാനലിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും പതിനായിരം ഡോളര്‍ (ഏകദേശം ഏഴു ലക്ഷം രൂപ) പാരിതോഷികം ലഭിക്കും. ഫൈനലിലെത്തുന്ന നോവലിസ്റ്റിന് അന്‍പതിനായിരം ഡോളറാണ് (ഏകദേശം 34 ലക്ഷം രൂപ) സമ്മാനത്തുക. ഒപ്പം ആ പുസ്തകം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്യും. ചുരുക്കപ്പട്ടികയില്‍പെടുന്ന എല്ലാ ഗ്രന്ഥങ്ങളും അന്യഭാഷകളിലെ പ്രസാധകരെ കണ്ടെത്തി പരിഭാഷ ചെയ്യിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago