ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേരളത്തില്‍നിന്ന്
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഒഴിവുനികത്താന് ദേശീയ നേതൃത്വം പരിഗണിക്കുക സംസ്ഥാനത്തുനിന്നുള്ള നേതാവിനെ തന്നെയെന്ന് സൂചന.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ കെട്ടിയിറക്കുന്നത് നിലവില്‍ ഗ്രൂപ്പ് പോരുകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സംസ്ഥാന ഘടകത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ ആരെയാണ് പരിഗണിക്കേണ്ടത് എന്ന തീരുമാനത്തിലേക്ക് എത്താന്‍ ദേശീയ നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു കാര്യമായ നേട്ടമുണ്ടാക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ആഗ്രഹം.
അതിനുതക്ക കരുത്തുള്ള നേതൃത്വത്തെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുന്നതിന് വേണ്ടിയാണ് കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനം നല്കി മിസോറമിലേക്ക് നാടുകടത്തിയത്. പക്ഷേ, പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ല. എന്തായാലും സംസ്ഥാന അധ്യക്ഷനില്ലാത്ത അവസ്ഥ കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന തീരുമാനമാണ് നേതൃത്വത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."