HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം വേണം: കണ്ണന്താനം
backup
June 02 2018 | 22:06 PM
കോട്ടയം: കെവിന് പി. ജോസഫിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പൊലിസുകാര്‍ ആരോപണവിധേയരായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്തുനിന്ന് ഒരാളെ കടത്തിക്കൊണ്ടുപോവാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇതില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിട്ടുണ്ട്. കേസില്‍ കോട്ടയം എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."