കെവിന്‍ വധം: കൈക്കൂലി കേസില്‍ പൊലിസുകാര്‍ക്ക് ജാമ്യം
ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകക്കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചു. സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എ.എസ്.ഐ ടി.എം ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണു ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ കുറ്റകൃത്യം നടത്തിയെന്നതിനുള്ള തെളിവോ മറ്റുരേഖകളോ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിന് കഴിഞ്ഞില്ല.
2000 രൂപ കൈക്കൂലി വാങ്ങിയെന്ന സാനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണസംഘം ബിജു, അജയകുമാര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് ഉപാധികളോടെ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്‌പോര്‍ട്ട് കോടതി വാങ്ങിവച്ചു. എല്ലാ ശനിയാഴ്ചയും ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കസ്റ്റ ഡിയില്‍ അല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാം.
മദ്യപിച്ച് വാഹനം ഓടിച്ചവരില്‍നിന്നു കൈക്കൂലി ആവശ്യപ്പെടുകയും 2000 രൂപ വാങ്ങുകയും ചെയ്തതാണ് കേസ്. മേയ് 26ന് രാത്രി പട്രോളിങ് നടത്തുന്നതിനിടെ മാന്നാനത്തുവച്ച് പിടികൂടിയവരുടെ വാഹനം പരിശോധിച്ചപ്പോള്‍ സാനുവിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."