പുന്നശ്ശേരി എ.യു.പി സ്‌കൂള്‍ ശതാബ്ദി നിറവില്‍
നരിക്കുനി:1917ല്‍ കാക്കൂര്‍ പഞ്ചായത്തില്‍പെട്ട ലോവര്‍ എലിമെന്ററി സ്‌കൂളായി തുടക്കം കുറിച്ച പുന്നശ്ശേരി എ.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന് ഏപ്രില്‍ 2 ,3 ,4 തിയതികളില്‍ വിവിധ പരിപാടികളോടെ തിരശ്ശീല വീഴുകയാണ്. 2016 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ശതാബ്ദി ആഘോഷം.
1900-1916 കാലയളവില്‍ പീടികക്കണ്ടി രാമന്‍ നായര്‍ എഴുത്തുപള്ളി സ്ഥാപിച്ച് എഴുത്തച്ഛനായി സേവനം ചെയ്ത പോന്നതാണ് സ്‌കൂളിന്റെ മുന്‍ ചരിത്രം.ഇന്ന് നരിക്കുനി പഞ്ചായത്ത് പരിധിയിലെ വടേക്കണ്ടി പറമ്പിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പുന്നശ്ശേരി എന്ന സ്ഥല നാമത്തോടെയാണ് സ്‌കൂള്‍ അറിയപ്പെടുന്നത്.
ആദ്യ വര്‍ഷം സമീപപ്രദേശങ്ങളില്‍ നിന്നായി 48 കുട്ടികളാണ് പഠിതാക്കളായി ഉണ്ടണ്ടായിരുന്നത്. 1934ല്‍ ആറാം ക്ലാസും 1935ല്‍ ഏഴാം ക്ലാസും 1936ല്‍ എട്ടാം ക്ലാസും അനുവദിക്കപ്പെട്ടു. 1941 വരെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ വന്ന് എട്ടാം ക്ലാസ് പരീക്ഷ നടത്തുകയായിരുന്നു പതിവ്.1942 മുതല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇ.എസ്.എല്‍.സി പരീക്ഷ ഇവിടെ ആരംഭിച്ചു.നന്മണ്ടണ്ട ഹൈസ്‌കൂളില്‍ വച്ചായിരുന്നു ഈ പരീക്ഷ നടത്തിയത്. അന്ന് നൂറ് ശതമാനം വിജയിച്ചതിലൂടെ സംസ്ഥാന തലത്തില്‍ തന്നെ സ്‌കൂള്‍ ശ്രദ്ധിക്കപ്പെട്ടു. 1957 ല്‍ ഇ.എസ് .എല്‍.സി പരീക്ഷ നിര്‍ത്തലാക്കി.ഇക്കാലയളവില്‍ സ്‌കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ചവരില്‍ നാരായണന്‍ നായര്‍, ചിന്നമ്മു അമ്മ,പ്രേമ എന്നിവര്‍ ഉള്‍പ്പെടുന്നു.കണ്ണൂര്‍ സ്വദേശി കരുണാകരനാണ് നിലവില്‍ മാനേജര്‍.
കുട്ടികള്‍ക്ക് പാര്‍ക്ക്, കഥപറയുന്ന ചുമരുകള്‍, സ്‌കൂള്‍ ബസ്, ബാന്‍ഡ് സെറ്റ്,എല്‍.കെ.ജി, യു.കെ.ജി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങിയവയൊക്കെ ഇന്നീ സ്‌കൂളിന് സ്വന്തമായുണ്ടണ്ട്. കലാ,കായിക,പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 230 പഠിതാക്കളുണ്ടണ്ട്. നൂറിന്റെ നിറവില്‍ നൂറ് മരം,കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനം, പൂര്‍വ വിദ്യാര്‍ഥി സംഗമം, കിഡ്‌സ് ഫെസ്റ്റ്, കുട്ടികളുടെ സ്‌പോര്‍ട്‌സ്, മെഗാ മെഡിക്കല്‍ ക്യാംപ്,സാംസ്‌കാരിക യാത്ര,കര്‍ഷകരെ ആദരിക്കല്‍,ശുചീകരണ യജ്ഞം ,രചനാമത്സരങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ആഘോഷ കാലയളവില്‍ നടത്തിയിട്ടുണ്ടണ്ട്.
പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം,ഊട്ടുപുര ശിലാസ്ഥാപനം,സുവനീര്‍ പ്രകാശനം ,സാംസ്‌കാരിക സമ്മേളനം,യാത്രയയപ്പ് യോഗം,കലാപരിപാടികള്‍ എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."