HOME
DETAILS
MAL
സംസ്ഥാന ഇന്റര്‍ ക്ലബ് ഫുട്ബോള്‍ സംഘാടകര്‍ പഞ്ചായത്തിനെ തെറ്റിധരിപ്പിച്ചതായി പരാതി
backup
March 30 2017 | 21:03 PM
തൃക്കരിപ്പൂര്‍: നടക്കാവില്‍ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ അടന്നുവരുന്ന സംസ്ഥാന ഇന്റര്‍ ക്ലബ്ബ് ചാപ്യന്‍ഷിപ്പ് മത്സരത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘടകര്‍ ഗ്രാപഞ്ചായത്തിനെ തെറ്റ് ധരിപ്പിച്ചതായി ആരോപണം ഉയര്‍ന്നു. ഇതു സംബന്ധിച്ച് ഇന്നലെ നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു. മൈതാനം അടച്ചുകെട്ടി ടിക്കറ്റ് വില്പന നടത്തിയാണ് ആളുകളെ മൈതാനത്ത് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ മൈതാനത്താണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകര്‍ പഞ്ചായത്ത് ബോര്‍ഡിനെ തെറ്റ് ധരിപ്പിച്ചത്. കൂടാതെ സ്റ്റേഡിയത്തിന്റെ വാടക തുക പഞ്ചായത്ത് ഈടാക്കിയില്ലെന്നും പരാതിയുണ്ട്. ഫീസ് ഈടാക്കി മാത്രമേ സ്റ്റേഡിയം അനുവദിക്കാന്‍ പാടുള്ളുവെന്ന ചട്ടം മറികടന്നാണ് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."