HOME
DETAILS
MAL
വൃദ്ധയുടെ വീട് ആക്രമണം; പരാതി വാസ്തവവിരുദ്ധമെന്ന്
backup
June 03 2018 | 04:06 AM
ചെങ്ങന്നൂര്‍: ചെറിയനാട് തേവരക്കുളം ഭാഗത്ത് ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീടിനു നേരെ സി.പി. എം നേതൃത്വത്തില്‍ ആക്രമണം നടത്തിയതായി വന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് സി.പി.ഐ.എം ചെറിയനാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
തെരെഞ്ഞെടുപ്പു ഫലം അറിഞ്ഞ സമയം മുതല്‍ ചെറിയനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്.
ഇതിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധന്മാരാണ് ഇത്തരത്തില്‍ വൃദ്ധയുടെ വീടിനു നേരെ ആക്രമണം നടത്തിയത്.
ഇത്തരം ആക്രമണം നടത്തിയ പ്രതികളെ അടിയന്തിരമായി പിടി കൂടാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണികൃഷ്ണന് നായര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."