HOME
DETAILS
MAL
സാലറി ചലഞ്ച് സമ്മതപത്രം വാങ്ങി മാത്രമാകണം: മുല്ലപ്പള്ളി
backup
April 01 2020 | 21:04 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങി മാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂവെന്നും മറിച്ചുള്ള നടപടി സ്വീകരിക്കാന്‍ പ്രയാസമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തീരുമാനം അടിച്ചേല്‍പ്പിക്കാനോ ഇതിന്റെ പേരില്‍
ജീവനക്കാരെയും അധ്യാപകരെയും പീഡിപ്പിക്കാനോ പാടില്ല. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരേയും പൊലിസുകാരേയും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരെയും നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് സ്വദേശത്തും വിദേശത്തും സമാഹരിച്ച സംഖ്യയുടെ വരവ് ചെലവ് സംബന്ധമായി ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറായേ മതിയാകൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."