HOME
DETAILS

കൊവിഡിനെ ജിഹാദിയാക്കാന്‍ മത്സരിച്ച് സംഘ് ശക്തികളും ഇന്ത്യന്‍ മാധ്യമങ്ങളും

  
backup
April 02, 2020 | 9:30 AM

national-one-eyed-media-overlook-others-equally-guilty-2020

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വ്യാപകമായി കൊവിഡ് കേസുകള്‍ വന്നതോടെ വൈറസിനെ ജിഹാദിയാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ ശക്തികള്‍. ഇതിനായി ഇവര്‍ക്കൊപ്പം മത്സരിക്കുകയായിരുന്നു ചില ഇന്ത്യന്‍ മാധ്യമങ്ങളും. ചൈനയിലെ വുഹാനല്ല നിസാമുദ്ദീന്‍ ആണ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന നിലക്കായിരുന്നു പലരുടേയും റിപ്പോര്‍ട്ടിങ്ങെന്നാണ് വിലയിരുത്തല്‍.

വസ്തുതകള്‍ മറച്ചു വെച്ച് അതിരു കടക്കുകയായിരുന്നു ഈ വിഷത്തില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളെന്ന് നാഷനല്‍ ഹെറാള്‍ഡ് കുറ്റപ്പെടുത്തി. തീവ്രവിഷം പരത്തുന്ന വിധത്തിലായിരുന്നു ഇലക്ട്രോണിക് മീഡിയകളുടെ ബ്രേക്കിങ് ന്യൂസും ചര്‍ച്ചാ വേളകളും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങല്‍ വേറെയും. ഇതിന് പിന്നില്‍ കള്ളങ്ങള്‍ പടച്ചു വിടുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഓരോ തവണ സര്‍ക്കാറിനെതിരെ ചോദ്യം ഉയരുമ്പോഴും അവര്‍ എന്തെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രശ്‌നം പൊക്കിക്കൊണ്ടുവന്ന് ജനശ്രദ്ധ തിരിച്ചു വിടും. കൊവിഡ് നിയന്ത്രണത്തിലെ സര്‍ക്കാര്‍ പാളിച്ചകള്‍ ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് ഈ ജിഹാദ് പൊക്കിക്കൊണ്ടുവന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിങ്ങളാണ് മിക്കവാറും ഇരകളാക്കപ്പെടുന്നത്.

എന്നാല്‍ വാസ്തവം ഇവര്‍ പ്രചരിപ്പിക്കുന്നതൊന്നുമല്ല. നിസാമുദ്ദീനിലെ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാം

നിസാമുദ്ദീന്‍ചെയ്തതും മാധ്യമങ്ങള്‍ അവഗണിച്ചതും

മാര്‍ച്ച്1-15: തബ്‌ലീഗ് ജമാഅത്തിന്‍രെ ദേശീയ അന്തര്‍ദേശീയ അംഗങ്ങള്‍ സമ്മേളനത്തിനായി ഒത്തു കൂടുന്നു.

മാര്‍ച്ച് 13: കൊരോണ വൈറസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മാത്രം ഭീകരമല്ലെന്ന് ആരോഗ്യ വകുപ്പ് ഒഫീഷ്യലുകള്‍ പ്രസ്താവിക്കുന്നു. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാറാണ് സമ്മേളനത്തിനെത്തിയ അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് വിസ അനുവദിച്ചത്. ഇന്ത്യയില്‍ ജനുവരി 30ന് തന്നെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് അതെന്തിന് അനുവദിച്ചു. വിമാനത്താവളങ്ങളില്‍ പരിശോധനക്ക് സര്‍ക്കാര്‍ സൗകര്യം ഏര്‍പെടുത്തണമായിരുന്നു. അതും ചെയ്തില്ല.


മാര്‍ച്ച്15-24: 15ന് സമ്മേളനം അവസാനിച്ചു. കുറേ ആളുകള്‍ തിരികെ പോയി. അതുവരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല.
മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

സമ്മേളനത്തിന് എത്തിയവര്‍ ലോകാരോഗ്യസംഘടന പറഞ്ഞ എല്ലാ പരിശോധനകളുമായും സഹകരിക്കുകയും ഉത്തരവാദിത്തപരമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 25ന് ഇവര്‍ ആളുകളെ തിരിച്ചയക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ച് എസ്.ഡി.എമ്മിന് എഴുതി.

മാര്‍ച്ച് 29ന് തെലങ്കാനയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആറു പേര്‍കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മാധ്യമങ്ങള്‍ അവരുടെ പണി തുടങ്ങി.

അതിനിടക്ക് മാര്‍ച്ച് 14ന് അഖില്‍ ബാരത് ഹിന്ദു മഹാസഭ കൊറോണയെ ഓടിക്കാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയിരുന്നു. 200ലേറെ ആളുകളാണ് അതില്‍ പങ്കെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ആയിരുന്നു പാര്‍ട്ടി. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസില്ല.

മാര്‍ച്ച് 15ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ 2000ത്തിലെരെ ആളുകള്‍ കൂടിയ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

മാര്‍ച്ച് 18ന് രാഷ്ട്രപതി തന്നെ ഒരു പാര്‍ട്ടി നടത്തി. ഇതിലും സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല.

മാര്‍ച്ച് 19ന് തിരുപ്പതിയില്‍ 40,000 സന്ദര്‍ശകരെത്തി. മാര്‍ച്ച് 20ന് കശ്മീരില്‍ വൈഷ്ണ ദേവീ യാത്രക്ക് 450 തീര്‍ത്ഥാടകരെത്തി. മാര്‍ച്ച് 20ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ബി.ജെ.പി ആഘോഷമാക്കി. കേരളത്തില്‍ നൂരുകണക്കിനാളുകള്‍ പങ്കെടുത്ത പൊങ്കാല നടന്നു.

ഇതൊന്നും സംഘടിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളുകയോ ഇതിനെതിരെ ഒരു മാധ്യമമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ലെന്ന വൈരുദ്ധ്യവും നാഷനല്‍ ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Kerala
  •  2 minutes ago
No Image

ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ

crime
  •  11 minutes ago
No Image

അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

uae
  •  11 minutes ago
No Image

ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ

uae
  •  34 minutes ago
No Image

ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം 

National
  •  34 minutes ago
No Image

യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം

uae
  •  an hour ago
No Image

ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില

Kerala
  •  an hour ago
No Image

വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

'വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം':  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  2 hours ago