HOME
DETAILS

അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു: സഞ്ജു സാംസൺ

  
March 15, 2026 | 12:06 PM

sanju samson talks about the 2026 t20 world cup performance

ഇന്ത്യക്കൊപ്പമുള്ള ടി-20 ലോകകപ്പ് വിജയത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ടീം മാനേജ്മെന്റിന് തന്നിൽ വിശ്വാസമുണ്ടെന്ന് തനിക്കറിമായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. സിംബാബ്‌വെക്കെതിരെയുള്ള മത്സരം മുതൽ ഇന്ത്യക്ക് അതിനിർണായകമായിരുന്നുവെന്നും സഞ്ജു പറഞ്ഞു. 

''ടീം മാനേജ്മെന്റിന് എന്നിൽ വിശ്വാസമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ലോകകപ്പ് എത്തിയപ്പോൾ ടീം നിങ്ങളെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എന്റെ മനസ്സിൽ മാറ്റമുണ്ടായത്. സിംബാബ്‌വെക്കെതിരെയുള്ള മത്സരം മുതൽ പിന്നീടങ്ങോട്ടുള്ള നാലെണ്ണം ജയിക്കണമായിരുന്നു. ടീമിന് നിങ്ങളെ അആവശ്യമുള്ളപ്പോൾ ഞാൻ വളരെ പോസിറ്റീവായി മാറി'' സഞ്ജു സാംസൺ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ  42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. 

 ടി-20 ലോകകപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്താനും സഞ്ജുവിന് സാധിച്ചിരുന്നു. പുതിയ റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയത്. നിലവിൽ സഞ്ജു 22ാം സ്ഥാനത്താണ്. ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജു 65ാം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാൽ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സഞ്ജു തന്റെ കരിയർ ബെസ്റ്റ് റാങ്കും കൈപ്പിടിയിലാക്കിയിരിക്കുകയാണ്. 

ഇനി സഞ്ജുവിന്റെ മുന്നിലുള്ളത് ഐപിഎൽ ആണ്. സഞ്ജു സാംസൺ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമാണ്. സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് പിന്നാലെ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക; നേറ്റോയിൽ പിളർപ്പിന്റെ ആശങ്ക

International
  •  8 days ago
No Image

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

Saudi-arabia
  •  8 days ago
No Image

മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ

Saudi-arabia
  •  8 days ago
No Image

ഡൽഹിയിൽ തൊഴിലാളികളുടെ പാർട്ടിക്കിടെ ഉണ്ടായ ബഹളം ചോദ്യം ചെയ്ത് പൊലിസുകാരന്റെ വെടിവെപ്പ്; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

crime
  •  8 days ago
No Image

ദുബൈയിൽ മഴക്കെടുതി നേരിടാൻ പുത്തൻ സാങ്കേതികവിദ്യ; 25 ടാങ്കറുകളുടെ കരുത്തുള്ള വാഹനവുമായി ആർടിഎ

uae
  •  9 days ago
No Image

ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

International
  •  9 days ago
No Image

യുഎഇയിൽ ക്ലൗഡ് സീഡിംഗ് തുടരുന്നു; ഈ വർഷം മാത്രം നടത്തിയത് 80 ദൗത്യങ്ങൾ

uae
  •  9 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം 16 ആയി; ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശിയും വിടവാങ്ങി

Kerala
  •  9 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

Kerala
  •  9 days ago
No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  9 days ago