HOME
DETAILS

സംസ്ഥാനത്ത് ട്രാഫിക് പിഴകളിൽ ഇളവ്; പകുതി തുക അടച്ചാൽ മതി

  
Web Desk
March 15, 2026 | 12:53 PM

kerala government announces 50 discount on pending traffic fines

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസവുമായി സർക്കാരിന്റെ പ്രഖ്യാപനം. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ പിഴയിൽ പകുതി തുക മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

30.12.2024-ന് മുൻപ് ചാർജ് ചെയ്ത ചെല്ലാനുകൾക്ക് മാത്രമാണ് ഇളവ് ബാധകമായിരിക്കുന്നത്. ഇളവ് ആനുകൂല്യം ലഭിക്കുന്നതിനായി 30.04.2026-നുള്ളിൽ തുക അടച്ചു തീർക്കേണ്ടതുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ services.mvd.kerala.gov.in വഴി ഉടമകൾ രജിസ്റ്റർ ചെയ്യണം എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ക്യാമറ പിഴകൾക്കും ആശ്വാസം

എഐ ക്യാമറകൾ വഴിയും മറ്റും ലഭിച്ച പിഴകൾ അടയ്ക്കാത്തത് കാരണം ആർ.സി പുതുക്കൽ (RC Renewal), ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം (Ownership Transfer) എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ തുണയാകും. ക്യാമറ പിഴകൾ ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സൂചന.

പിഴത്തുക വലിയ ബാധ്യതയായതോടെ പലരും നിയമനടപടികൾ ഭയന്ന് മാറിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ പകുതിയായി കുറച്ച് കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

 

The Kerala government has announced a major concession for vehicle owners, allowing them to settle pending traffic fines by paying only half the amount. This discount applies to all challans issued before December 30, 2024, including those from AI cameras.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

പാഠപുസ്തക വിതരണത്തിൽ വീഴ്ച: ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്ക് സ്ഥലംമാറ്റം 

Kerala
  •  14 days ago
No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  14 days ago
No Image

വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രതൈ, ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

uae
  •  14 days ago
No Image

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

Kerala
  •  14 days ago
No Image

മക്ഗിന്നിന്റെ ഒറ്റ ഗോളിൽ 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോകകപ്പിൽ ഹെയ്തിയെ വീഴ്ത്തി സ്കോട്ട്‌ലൻഡ് ഒന്നാമത്

Football
  •  14 days ago
No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  14 days ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  14 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  14 days ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  14 days ago