HOME
DETAILS
MAL
കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ പ്രാപ്തനെന്ന് പി.പി തങ്കച്ചന്
backup
June 03 2018 | 22:06 PM
കൊച്ചി: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സ്വയം ഒഴിയില്ലെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന നേതാവ് പി.പി തങ്കച്ചന് രംഗത്തെത്തി. കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ താന്‍ പ്രാപ്തനാണെന്നും ഇത്രയും നാള് കഴിയുമെങ്കില്‍ ഇനിയും സ്ഥാനത്തു തുടരാന്‍ കഴിയുമെന്നും തങ്കച്ചന് പറഞ്ഞു. സ്ഥാനത്തു തുടരുന്നതിനെ തടയുന്ന തരത്തില്‍ തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഓര്‍മക്കുറവോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. എന്നിരുന്നാലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ സ്ഥാനത്തുനിന്നു മാറാന്‍ തയാറാണെന്ന് തങ്കച്ചന് പറഞ്ഞു. പാര്‍ട്ടിയിലും യു.ഡി.എഫിലും നേതൃമാറ്റം വേണമെന്ന യുവാക്കളുടെ ആവശ്യം അനവസരത്തിലാണെന്നും തങ്കച്ചന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."