ലോക്ക്ഡൗണ്‍ ലംഘനം തുടരുന്നു: ഇന്ന് മാത്രം അറസ്റ്റിലായത് 1570 പേര്‍
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ഇതുവരെ 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലും അനാവശ്യമായി ഇറങ്ങിനടക്കുകയും കൂട്ടം കൂടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിനാലാണ് നടപടി കര്‍ക്കശമാക്കിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചവ്യാധി നിരോധനനിയമം ഉള്‍പ്പടെ 1699 പേര്‍ക്കെതിരേ കേസെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാഴാഴ്ച 1570 പേര്‍ അറസ്റ്റിലാകുകയും 1205 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ:
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 63, 58, 45
തിരുവനന്തപുരം റൂറല്‍ 61, 65, 44
കൊല്ലം സിറ്റി 222, 238, 194
കൊല്ലം റൂറല്‍ 131, 133, 92
പത്തനംതിട്ട 85, 85, 76
കോട്ടയം 73, 73, 21
ആലപ്പുഴ 229, 240, 184
ഇടുക്കി 92, 31, 17
എറണാകുളം സിറ്റി 41, 45, 35,
എറണാകുളം റൂറല്‍ 120, 120, 79
തൃശൂര്‍ സിറ്റി 91, 103, 74
തൃശൂര്‍ റൂറല്‍ 60, 81, 48
പാലക്കാട് 46, 53, 40
മലപ്പുറം 111, 111, 28
കോഴിക്കോട് സിറ്റി 113, 0, 111
കോഴിക്കോട് റൂറല്‍ 13, 15, 7
വയനാട് 67, 33, 52
കണ്ണൂര്‍ 76, 80, 56
കാസര്‍കോട് 5, 6, 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."