HOME
DETAILS

അടച്ചിടലിന്റെ 'ഗുണദോഷങ്ങള്‍'

  
backup
April 03, 2020 | 12:48 AM

lock-down-positive-and-negative

 


പുതിയ പാര്‍ട്ടിയിലേക്ക് ചേക്കേറുമ്പോള്‍ ഒരു ആരംഭശൂരത്വമെങ്കിലും കാണിക്കണമല്ലോ. അതാവാം സിനിമാ സംവിധായകന്‍ രാജസേനന്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് രായ്ക്കു രാമാനം ഓടിക്കണമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ആശയം സ്വന്തമാണോ അതോ വല്ല തിരക്കഥാകൃത്തിന്റേതുമാണോ അതോ ബൈഠകിന്റെ തീരുമാനമാണോ എന്നറിയില്ല. വേണ്ടത്ര കൈയടിയൊന്നും അതിനു കിട്ടിയില്ലെന്നാണ് തോന്നുന്നത്. ഏതായാലും 'നിങ്ങളിപ്പോള്‍ ഉള്ളിടത്തു തന്നെ നില്‍ക്കുക' എന്ന മോദിജിയുടെ ആഹ്വാനം സാറു കേട്ടില്ലേ ആവോ.
പലായനം ചെയ്യുന്ന ദരിദ്ര നാരായണന്മാരെ കണ്ടിരിക്കാനുമിടയില്ല. ഏതായാലും സംവിധായകന്‍ തുനിഞ്ഞു തന്നെയാണ്. റസ്റ്ററന്റുകളിലെ വൃത്തിഹീനതയ്ക്കു കാരണം ഇതരസംസ്ഥാനക്കാരാണെന്നു കണ്ടെത്തിയിരിക്കുന്നു അദ്ദേഹം. നമ്മുടെ ആളുകളുടെ ബ്ലൂ കോളര്‍ ജോലികള്‍ ചെയ്യാനുള്ള വൈമുഖ്യമാണ് ഈ അതിഥി സഹോദരരെ ഇവിടെ നിലനിര്‍ത്തുന്നതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞില്ല. സോറി 'അതിഥി' എന്ന് വിളിക്കരുതെന്നാണല്ലോ അങ്ങേരുടെ കല്‍പന. ഈ കൊവിഡു കാലം കഴിഞ്ഞാല്‍ ഇതര സംസ്ഥാനക്കാരുടെ ഒരു കൂട്ടപ്പലായനം പ്രതീക്ഷിക്കാം. അപ്പോഴറിയാം ഈ പാവങ്ങളുടെ വില! കണ്ടറിയാത്തവന്‍ കൊണ്ടാലറിയും.


കൊവിഡ് കാലത്ത് ചിലരുടെ ഒളിയമ്പ് ഗള്‍ഫ് മലയാളികളുടെ നേര്‍ക്കാണ്. 'നാമിവിടെ കഞ്ഞി കുടിച്ചു കഴിഞ്ഞു കൂടിയത് ഗള്‍ഫ് മലയാളികളെക്കൊണ്ടാണെ'ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആര്‍ക്കും മറക്കാവതല്ല. ഈ രോഗം ഒരു അന്തര്‍ദേശീയ വ്യാപിയാണ്. അതുകൊണ്ടു തന്നെ പുറത്തേക്കു യാത്ര ചെയ്തവര്‍ക്ക് അത് ബാധിക്കുമെന്നത് അത്ര അതിശയോക്തിയുള്ള കാര്യമല്ല.
പ്രളയ കാലത്തെപ്പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന ആളുകളെ ഇപ്പോഴും കാണാം. മധ്യ കേരളത്തിലെ ഒരു നേതാവ് പത്തു ലക്ഷം മുക്കിയെന്ന ആരോപണവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ടി.എയുടെ പേരില്‍ പണം തട്ടാന്‍ നോക്കിയതും ഇത്തരത്തിലുള്ളതാണ്. സാലറി ചലഞ്ച് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണക്കുകളെല്ലാം സുതാര്യമായിരിക്കേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സമയോചിതമാണ്. പ്രളയ കാലത്തെ പതിനായിരം രൂപ സഹായം പോലും നല്ലൊരു ശതമാനം അര്‍ഹര്‍ക്കും കിട്ടിയില്ലെന്നതു അപമാനമാണ്. ഇത്തരം അത്യാഹിതങ്ങളില്‍ പാര്‍ട്ടിയും പക്ഷവും മറന്നു നാം ഒന്നിക്കണമെന്ന് പറയുമ്പോള്‍ സഹായ വിതരണവും പാര്‍ട്ടി ഓഫിസുകളിലെ പട്ടിക നോക്കിയാവരുത്.
സി.എ.ജി റിപ്പോര്‍ട്ടിന്റെ അന്വേഷണവും മറ്റും ഈ ബഹളത്തില്‍ മുങ്ങിപ്പോവുന്നതു കൊവിഡിന്റെ 'ഗുണ' ഫലമാവാം. ഇതിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ചില ഇടപെടലുകളില്‍ ഇമേജ് പോയ പ്രതിപക്ഷത്തിനു മോശമായേക്കാം. ശൈലജ ടീച്ചര്‍ പബ്ലിസിറ്റിക്ക് പിന്നാലെയാണെന്നോ മറ്റോ ഉള്ള അര്‍ഥത്തില്‍ പറഞ്ഞ ചെന്നിത്തല കുടുങ്ങിയതായിരുന്നു.


'നിപാ' കൈകാര്യം ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവനും ശൈലജ ടീച്ചര്‍ കൊണ്ടുപോയതിനാലാവാം മുഖ്യന്‍ മൈക്ക് വിട്ടു നല്‍കാത്തതെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നത് ശരിയാവാം. കാര്യങ്ങള്‍ വരുമ്പോള്‍, അഴിമതി കാണുമ്പോള്‍ വിമര്‍ശിച്ചോളൂ, എന്നാലും കൊവിഡ് - 19 പ്രതിരോധങ്ങളില്‍, പിന്തുണ കൊടുത്തും ശരിവച്ചും പിണറായി സഖാവിനോട് ചേര്‍ന്ന് നിന്നോളൂ രമേശ്ജി, ഇലക്ഷന്‍ അത്ര അകലെയല്ലെന്നു മറക്കേണ്ട.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  30 minutes ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  37 minutes ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  an hour ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  an hour ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  an hour ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  an hour ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  2 hours ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  2 hours ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  2 hours ago