HOME
DETAILS

നിളാ ദേശീയ നൃത്തോത്സവം സമാപിച്ചു

  
backup
March 31, 2017 | 7:12 PM

%e0%b4%a8%e0%b4%bf%e0%b4%b3%e0%b4%be-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a8%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b8


ശാസ്ത്രീയ ചിന്തയുടെയും മനുഷ്യത്വത്തിന്റെയും ഇടമായി കലാമണ്ഡലം മാറിയതിനു പിന്നില്‍ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ സ്വാധീനമുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍
തൃശൂര്‍: സംസ്ഥാന ടൂറിസം ശൃംഖലയിലെ പ്രധാന കണ്ണിയായി കലാമണ്ഡലത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. ചിട്ടയുടെ ഭാഗമായി ഒരു മനുഷ്യനെയും ഒഴിവാക്കാത്ത, ശാസ്ത്രീയ ചിന്തയുടെയും മനുഷ്യത്വത്തിന്റെയും ഇടമായി കലാമണ്ഡലം മാറിയതിനു പിന്നില്‍ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള കലാമണ്ഡലം സംഘടിപ്പിച്ച നിളാ ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ആര്‍. പ്രദീപ് എംഎല്‍എ അധ്യക്ഷനായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സ് ലര്‍ ധര്‍മ്മരാജ് അടാട്ട്, ഭരണസമിതി അംഗം എന്‍.ആര്‍. ഗ്രാമപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍, ഭരണസമിതി അംഗങ്ങളായ വാസന്തി മേനോന്‍, കലാമണ്ഡലം പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് സിന്ധു സുബ്രമണ്യന്‍, യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ആര്‍ച്ച എന്നിവര്‍ സംസാരിച്ചു.
ഭരണസമിതി അംഗം ടി.കെ. വാസു സ്വാഗതവും കലാമണ്ഡലം രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസലും കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  a day ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  a day ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  a day ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  a day ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  a day ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  a day ago