ഫോണ്‍ കെണി: ചാനലിനെതിരേ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണിക്കെതിരേ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ. ഫോണ്‍ ട്രാപ്പ് നടത്തിയവരെ ഉടന്‍ പിടികൂടണം. ചാനല്‍ നടത്തിയത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല. വ്യക്തികളുടെ സ്വകര്യതയിലേക്ക് കടന്നു കയറുന്നതല്ല മാധ്യമപ്രവര്‍ത്തനം, അത് ഒളിഞ്ഞ് നോട്ടമാണ്. ഇത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള അധാര്‍മിക നടപടി ഒരുതരത്തിലും അനുവദിക്കാന്‍ പാടില്ലെന്നും ഇന്നലെ നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനം. തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. മണ്ഡലത്തിലെ സി.പി.ഐ നേതാക്കളുടെ പര്യടന പരിപാടിക്ക് യോഗം അന്തിമരൂപം നല്‍കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."