HOME
DETAILS
MAL
ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ഐ.എം.എ
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: സ്വന്തം ജീവന്‍ പണയപ്പെടുത്തി കൊവിഡ് 19 ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെ സാലറി ചലഞ്ചില്‍നിന്നു ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആവശ്യപ്പെട്ടു.
രോഗികളുമായി അടുത്ത് ഇടപഴകുമ്പോള്‍ കൊവിഡ് 19 വൈറസ് പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ്, ലോകത്തെമ്പാടും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം രോഗബാധിതരായിട്ടുള്ളത്. അവരില്‍ നല്ല ശതമാനം ആള്‍ക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് കാണാതിരുന്നുകൂടാ. അതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്ന വ്യത്യാസമില്ലാതെ ലഭ്യമാക്കുകയും അവരെ പരിപൂര്‍ണമായും സാലറി ചലഞ്ചില്‍നിന്നു ഒഴിവാക്കുകയും വേണം. സ്വകാര്യ ആശുപത്രികളില്‍ കൂടി കൊവിഡ് ചികിത്സ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ അവിടത്തെ ജീവനക്കാര്‍ക്കും, ജീവന്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്നതുപോലെ ലൈഫ് ഇന്‍ഷറന്‍സും ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്ന സ്ഥിതിയും ഉണ്ടാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."