HOME
DETAILS
MAL
ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി -5 പരീക്ഷണം വിജയം
backup
June 03 2018 | 23:06 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5 മിസൈല്‍ പരീക്ഷണം വീണ്ടും വിജയം. ഒഡിഷ തീരത്തെ അബ്ദുല്‍ കാലം ദ്വീപില്‍വച്ചാണ് അഗ്നി-5 മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു. 5,000 കി മീറ്റര്‍ പരിധിയുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. അഗ്നി-5 മിസൈലിന്റെ ആറാമത്തെ പരീക്ഷണമാണിത്. എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു.
ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തത് 2015 ജനുവരി 31നുമായിരുന്നു. 2016 ഡിസംബര്‍ 26ന് നാലാം പരീക്ഷണവും അഞ്ചാം പരീക്ഷണം ഈ വര്‍ഷം ജനുവരി 18നുമായിരുന്നു. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുള്ളതാണ് മിസൈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."