HOME
DETAILS
MAL
അഫ്ഗാനില്‍ 100 താലിബാന്‍ തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു
backup
April 03 2020 | 02:04 AM
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന 100 താലിബാന്‍ തടവുകാരെ മോചിപ്പിച്ച് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് താലിബാന്‍ കസ്റ്റഡിയിലുണ്ടായിരുന്ന 20 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാനും മോചിപ്പിച്ചു.
രണ്ട് പതിറ്റാണ്ടോളം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച ദോഹയില്‍ വച്ച് അമേരിക്കയും താലിബാനും സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു. താലിബാന്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ തടവിലുള്ള 5000 താലിബാനികളെ വിട്ടയക്കാനും ധാരണയുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിട്ട് 48 മണിക്കൂറിനകം താലിബാന്‍ നിലപാട് മാറ്റി.
താലിബാന്‍ കസ്റ്റഡിയിലുള്ള അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന്പ്രഖ്യാപനവും നടത്തി. ഇതേ തുടര്‍ന്ന് താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്ന നിലപാടിലേക്ക് അഫ്ഗാന്‍ പ്രസിസന്റ് അശ്‌റഫ് ഗനി പോയി. കരാര്‍ ഒപ്പിട്ടതിനെ കുറിച്ച് അമേരിക്ക അറിയിച്ചിട്ടില്ലെന്നായിരുന്നു അശ്‌റഫ് ഗനി പറഞ്ഞത്.
ഇതേ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരുമായി ഇനി ഒരു ചര്‍ച്ചക്കുമില്ലെന്നും താലിബാന്‍ വ്യക്തമാക്കുകയും ചെയ്തു. 18 വര്‍ഷത്തെ അഫ്ഗാന്‍ പ്രശ്‌നം അവസാനിപ്പിക്കാനാണ് അമേരിക്ക താലിബാനുമായുള്ള കരാറില്‍ ഒപ്പിട്ടത്.
താലിബാന്‍ പിന്മാറിയതും അഫ്ഗാന്‍ പ്രസിഡന്റ് അംഗീകരിക്കില്ലെന്നും പറഞ്ഞതോടെ അമേരിക്ക ഇടപെട്ടു എന്നാണ് സൂചന. അമേരിക്ക ഇരുവരുമായി ചര്‍ച്ച നടത്തിയാണ് തടവുകാരുടെ മോചനം യാഥാര്‍ത്ഥ്യമാക്കിയത്.
100 താലിബാന്‍ തടവുകാരുടെ മോചനത്തോടെ ഇനി ഇരുവിഭാഗത്തിന്റെയും കസ്റ്റഡിയിലുള്ള 6000 തടവുകാരുടെ കൈമാറ്റം ഉടന്‍ ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."