രണ്ട് വര്‍ഷത്തെ ശമ്പളം സംഭാവന ചെയ്ത് ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഓപ്പണറും ബിജെപിഎം.പി.യുമായ ഗൗതം ഗംഭീര്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ര@ണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്.
രാജ്യം തങ്ങള്‍ക്കു വേണ്ട@ി എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചോദ്യം നിങ്ങള്‍ക്കു രാജ്യത്തിനു വേ@ണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. ര@ണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്.
നിങ്ങളും ഇതുപോലെ മുന്നോട്ടു വരണമെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഭാര്യ അനുഷ്കാ ശര്‍മയും ചേര്‍ന്ന് നേരത്തേ പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപ സംഭാവന നല്‍കിയിരുന്നു.
രോഹിത് ശര്‍മ 80 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്സ്മാന് സച്ചിന് ടെ@ണ്ടുല്ക്കറും ബി.സി.സി.ഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും 50 ലക്ഷം വീതമാണ് സംഭാവന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."