പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; മരിച്ചവര്‍ അരലക്ഷം; ലോകത്തെ നിശ്ചലമാക്കി വൈറസ് താണ്ഡവം
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് പത്തു ലക്ഷത്തി പതിമൂവായിരത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് . ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്തെത്തി.
അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1355 മരണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. രാജ്യത്ത് മരണം അയ്യായിരം കടന്നു .
കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയില്‍ മരണ സംഖ്യ പതിമൂവായിരം കടന്നു. 13915പേരാണ് ഇതുവരെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. സ്‌പെയ്‌നില്‍ മരണ സംഖ്യ പതിനായിരം കടന്നു .
രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകള്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."