HOME
DETAILS
MAL
കോഴിത്തീറ്റയില്ല; കര്‍ഷകന്‍ 3,500 കോഴികളെ ഉപേക്ഷിച്ചു; നാട്ടുകാര്‍ക്ക് 'കോഴിചാകര'
backup
April 03 2020 | 07:04 AM
കൂത്താട്ടുകുളം: തീറ്റ കിട്ടാതായതോടെ കര്‍ഷകന്‍ 3,500 കോഴികളെ ഉപേക്ഷിച്ചു. വിവരമറിഞ്ഞെത്തിയവര്‍ കോഴികളെ ചാക്ക് നിറയെ 'പിടിച്ചു' കൊണ്ടുപോയി. കൂത്താട്ടുകുളത്തെ ഒലിയപ്പുറം പുഞ്ചക്കര ജോര്‍ജാണ് ഫാം നടത്തികൊണ്ടുപോകാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ 28 ദിവസം പ്രായമായ 3500 കോഴികളെ വെറുതെ നല്‍കിയത്.
600 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കമുള്ള കോഴികളെയാണ് നാട്ടുകാര്‍ക്ക് സൗജന്യമായി കിട്ടിയത്.
കര്‍ഷകന്‍ കോഴികളെ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ കാറുകളിലും ബൈക്കുകളിലും സൈക്കിളുകളിലുമൊക്കെ എത്തിയവര്‍ നാലു മണിക്കൂറിനുള്ളില്‍ ഫാം കാലിയാക്കി. ചാക്കുകളിലും വലിയ പ്ലാസ്റ്റിക് കവറുകളിലും കോഴികളെ കുത്തിനിറച്ചാണ് പലരും കൊണ്ടുപോയത്. കൊവിഡ് 19 ന് തുടര്‍ന്ന് തീറ്റ ലഭ്യമാകാത്ത സാഹചര്യത്തില്‍ 30 ദിവസത്തിനു താഴെയുള്ള കോഴികളെ ഫാമുകളില്‍ നിന്നും ഒഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂവെന്നും കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇവയെ വിതരണം ചെയ്തതെന്നും ഫാം ഉടമ ജോര്‍ജ് പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനാല്‍ കോഴിത്തീറ്റ വരവ് നിലച്ചതോടെ ഫാമുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ കോഴികര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."