മാസ്ക് എല്ലാവരും ധരിക്കണം: പഴയ നിലപാടില്‍ നിന്ന് മാറി ആരോഗ്യവിഭാഗം
തിരുവനന്തപുരം: രോഗമില്ലാത്തവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന മുന്‍ നിലപാടി നിന്ന് മാറി, എല്ലാവരും ധരിക്കുന്നത് നല്ലതാണെന്ന നിര്‍ദേശം നല്കി ആരോഗ്യവിഭാഗം. മാസ്ക് ധരിക്കുക എന്നത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട ഒരു നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇക്കാര്യത്തില്‍ ആശയക്കുഴപ്പം വന്നതായിട്ട് കാണുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ ഒരു രീതി, ആശുപത്രിയ്ക്കത്തുള്ളവര് മാസ്ക് ധരിക്കുക എന്നുള്ളതായിരുന്നു. ഈ രോഗവ്യാപന ഘട്ടത്തില്‍ മാസ്ക് ധരിക്കുന്ന രീതി കുറച്ചു കൂടി പ്രചാരത്തില്‍ വന്നിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വ്യാപകമായി മാസ്ക് ധരിക്കുന്നു. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. മാസ്ക് ധരിക്കുന്നത് അവരവര്‍ക്ക് രോഗം വരുന്നത് തടയാനാണ് എന്നു മാത്രം കാണേണ്ടതില്ല. മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍, തന്നിലുള്ള ഏതെങ്കിലും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ ഉള്ള കരുതലിന്റെ ഭാഗമായിട്ടു കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് മാസ്ക് വ്യാപകമായി ധരിക്കണമെന്നുള്ളതാണ്. എന്നാല്‍ ഈ വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."