കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണിയൊരുക്കുന്നു
മട്ടന്നൂര്‍: തലശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയായ മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണിയൊരുക്കുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലുമുളള ഗര്‍ത്തമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുറച്ചുമാസം മുമ്പ് അറ്റകുറ്റ പ്രവൃത്തി നടത്തിയ റോഡിലെ ടാറിങ് ഇളകിയാണ് ഗര്‍ത്തം രൂപപ്പെട്ടത്. കാലവര്‍ഷം ആരംഭിച്ചതോടെ കുഴിയില്‍ വെളളം നിറഞ്ഞുകിടക്കുന്നതിനാല്‍ ചെറുവാഹനങ്ങള്‍ കുഴിയില്‍ അകപ്പെടുന്ന അവസ്ഥയുണ്ട്. പാലത്തില്‍ മഴവെളളം കെട്ടിക്കിടക്കുന്നത് കാരണം കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. പാലത്തിന് സമീപത്തെ മുസ്‌ലിം പളളിയിലേക്കും മറ്റും പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവരും ദുരിതത്തിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട കുഴികള്‍ അടച്ച് അറ്റകുറ്റ പ്രവൃത്തി നടത്താന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."