മഞ്ചേരി മെഡിക്കല്‍ കോളജ്: എം.സി.ഐ പരിശോധന പൂര്‍ത്തിയാക്കി
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ എംസി.ഐ പരിശോധന പൂര്‍ത്തിയാക്കി. മുംബൈ എല്‍.ടി.എം മെഡിക്കല്‍ കോളജിലെ ബാലകൃഷ്ണന് ബി അട്സല്, ലാത്തൂര്‍ മെഡിക്കല്‍ കോളജ് പ്രൊഫ.ഗിരീഷ് മിത്തല്‍ റാവു, പട്ന മെഡിക്കല്‍ കോളജ് പ്രൊഫ. ഖുര്‍ഷിദ് ആലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ സംഘം ഇന്ന് കേന്ദ്ര ആരോഗ്യവകുപ്പിനു കൈമാറും.
മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ കുറവുകള്‍ എന്നിവയാണ് സംഘം പ്രധാനമായും പരിശോധിച്ത്. ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലുള്ള കുറവുകള്‍ നേരത്തെതന്നെ പരിഹരിച്ചിരുന്നു.
കഴിഞ്ഞ തവണനടത്തിയ പരിശോധനയില്‍ കണ്ടത്തിയ 16 ശതമാനം കുറവുകള്‍ പരിഹരിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ കേന്ദ്ര ആരോഗ്യവകുപ്പിനെ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ അവസാനഘട്ട പരിശോധന നടത്തിയത്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെ 20 ഡോക്ടര്‍മാരുടേയും 20 റെസിഡന്റ്സ് ഡോക്ടര്‍മാരുടേയും നിയമിച്ചായിരുന്നു കുറവു പരിഹരിച്ചത്. മറ്റു മെഡിക്കല്‍ കോളജുകളില്‍ നിന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പു മുഖാന്തിരമായിരുന്നു നിയമനം. ഡോക്ടര്‍മാരുടെ കുറവു കാരണം നേരത്തെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള അനുമതി തടഞ്ഞിരുന്നങ്കിലും ഇന്നലെ പൂര്‍ത്തീകരിച്ച പരിശോധനയില്‍ സംഘം സന്തുഷ്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."