HOME
DETAILS

28 തവണ വിളിച്ചു: വീട്ടമ്മ മറുപടി നല്‍കി; ഏഴുലക്ഷം പോയി

  
backup
June 04, 2018 | 9:30 PM

28-%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%ae%e0%b4%b1

മുംബൈ: മുംബൈയിലെ വീട്ടമ്മക്ക് 28 തവണ വന്ന ഫോണ്‍ വിളിക്കും അവര്‍ ഉത്തരം നല്‍കി. നിങ്ങളുടെ എ.ടി.എം ബ്ലോക്കായിട്ടുണ്ടെന്നും അത് ശരിയാക്കാന്‍ ഒ.ടി.പി നമ്പര്‍ അറിയിക്കണമെന്നുമായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. അധികം താമസിയാതെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ ചോര്‍ന്നു. നവിമുംബൈ സ്വദേശിനിയായ 40 കാരിക്കാണ് പണം നഷ്ടമായത്. സാങ്കേതിക തകരാര്‍ മൂലം എ.ടി.എം ബ്ലോക്കായെന്നും ഇത് ശരിയാക്കാന്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് മെയ് 17നാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിളിവന്നത്.
ബാങ്ക് ജീവനക്കാരനാണെന്നായിരുന്നു വ്യക്തി പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വീട്ടമ്മ ഒ.ടി.പി നമ്പര്‍ നല്‍കുകയായിരുന്നു. 7.20 ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് മുംബൈയിലെ ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്നത്. വിവിധ നമ്പറുകളില്‍ നിന്ന് ഒരാഴ്ചക്കിടെ 28 തവണയാണ് ഒ.ടി.പി നമ്പര്‍ ചോദിച്ച് വിളി വന്നത്. പിന്നീടാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത് അവര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  15 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  15 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  16 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  16 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  16 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  16 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  16 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  16 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  16 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  16 days ago