HOME
DETAILS
MAL
പോക്‌സോ: വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
backup
June 04 2018 | 21:06 PM
തിരുവനന്തപുരം: പോക്‌സോ കേസുകളിലെ വിചാരണ വേഗത്തിലാക്കാന്‍ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
എല്ലാ ജില്ലകളിലും നിയമം അനുശാസിക്കുംവിധം ഈ കേസുകളുടെ വിചാരണയ്ക്കായി കോടതികളെ അധികാരപ്പെടുത്തി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കുറ്റപത്രം നല്‍കിയ ശേഷം ആറു വര്‍ഷമായി വിചാരണ ആരംഭിച്ച് തീര്‍പ്പാക്കാത്ത ചുരുക്കം കേസുകളേ നിലവിലുള്ളൂവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ കോടതികളിലും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടറെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."